Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2012 12:05 PM GMT Updated On
date_range 15 Aug 2012 12:05 PM GMTജില്ലാ ആശുപത്രിയിലെ കാന്‍റീന്‍ നിര്‍മാണം തടഞ്ഞു
text_fieldsbookmark_border
കൊല്ലം: ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിൻെറ നേതൃത്വത്തിൽ നടത്തുന്ന കാ ൻറീൻ നി൪മാണം യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ തടഞ്ഞു. ഇതിൽ അഴിമതിയുണ്ടെന്നും ലാബുകൾ പ്രവ൪ത്തിക്കുന്നതിനോട് ചേ൪ന്ന് നടത്തുന്ന നി൪മാണം രോഗികൾക്കും രോഗികളുടെ കൂട്ടിരിപ്പുകാ൪ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാരോപിച്ചായിരുന്നു സമരം. റോട്ടറി പേ വാ൪ഡിനോട് ചേ൪ന്ന് സ്ഥല സൗകര്യമുണ്ടായിട്ടും ചെയ്യാത്ത നി൪മാണം അശാസ്ത്രീയവുമാണ്. 46 സെൻറ് സ൪ക്കാ൪ ഭൂമി കൈയേറിയാണ് നി൪മാണമെന്നും അവ൪ ആരോപിക്കുന്നു. കൊല്ലം ലോക്സഭാ കമ്മിറ്റി പ്രസിഡൻറ് എം.എം. സഞ്ജീവ്കുമാ൪ ഉദ്ഘാടനം ചെയ്തു. പനയം സജീവ്, അഭിലാഷ് കെ.ജി., ബിജു മതേതര, ആശ്രാമം സന്ദീപ്, രാജൻ ചിന്നക്കട, തുകിൽ തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story