നെയ്യാര്‍ വെള്ളം അരുവിക്കരയിലത്തെിക്കും
text_fieldsതിരുവനന്തപുരം: മഴ പെയ്യാത്തതിനെ തുട൪ന്ന് തലസ്ഥാന നഗരി നേരിടുന്ന കുടിവെള്ളക്ഷാമം നേരിടാൻ നെയ്യാ൪ഡാമിൽനിന്ന് അരുവിക്കരയിലേക്ക് വെള്ളം കൊണ്ടുവരും.
നഗരത്തിലേക്ക് ശുദ്ധജലമത്തെിക്കുന്ന പേപ്പാറ അണക്കെട്ടിൻെറ ജലനിരപ്പ് താഴുന്ന സാഹചര്യത്തിലാണ് നെയ്യാറിൽനിന്ന് വെള്ളം കൊണ്ടുവരാനുള്ള പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. പേപ്പാറയിൽ ജലനിരപ്പ് കുറഞ്ഞതിനാൽ ജല ഉപയോഗം നിയന്ത്രിക്കണമെന്ന നി൪ദേശവും വാട്ട൪ അതോറിറ്റി മുന്നോട്ടുവെക്കുന്നു.
പത്ത് വ൪ഷത്തിനിടെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് പേപ്പാറയിലേത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിച്ചില്ളെങ്കിൽ നഗരത്തിലേക്കുള്ള കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണ്. പേപ്പാറയിൽ സംഭരിക്കുന്ന വെള്ളം അരുവിക്കര അണക്കെട്ടിലത്തെിച്ചാണ് പമ്പ് ചെയ്യുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 35 ദിവസത്തേക്കുള്ള വെള്ളമാണ് അണക്കെട്ടിലുള്ളത്. 96.8 മീറ്ററാണ് ചൊവ്വാഴ്ചത്തെ ജലനിരപ്പ്. പ്രതിദിനം 250 ദശലക്ഷം ലിറ്റ൪ വെള്ളമാണ് നഗരത്തിലേക്ക് മാത്രം വേണ്ടിവരുന്നത്. ഇതിനുപുറമെ ഗ്രാമ പ്രദേശങ്ങളിലേക്കും പമ്പ് ചെയ്യുന്നു. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയതും ജനറം പദ്ധതിയിൽ പൈപ്പ്ലൈനുകൾ മാറ്റി സ്ഥാപിച്ചതും ജല ഉപയോഗം വ൪ദ്ധിക്കാൻ കാരണമായി. തുട൪ന്നാണ് നെയ്യാ൪ അണക്കെട്ടിൽനിന്ന് അരുവിക്കരയിലേക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതി സജീവമാക്കാനുള്ള തീരുമാനം. പേപ്പാറ അണക്കെട്ട് കമീഷൻ ചെയ്യുംമുമ്പ് നെയ്യാറിലെ വെള്ളം അരുവിക്കരയിൽ എത്തിച്ചിരുന്നു. അന്നത്തെ പൈപ്പ്ലൈനുകളും കനാലും ഇപ്പോഴുമുണ്ട്. നെയ്യാറിലെ കാപ്പുകടവിൽനിന്ന് പൈപ്പ്ലൈൻ മുഖേന കരമനയാറിൽ വെള്ളമത്തെിച്ച് അവിടെനിന്ന് പമ്പ് ചെയ്യുന്നതാണ് പദ്ധതി. വനത്തിലൂടെ പൈപ്പ്ലൈൻ സ്ഥാപിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി വേണ്ടിവരും. നെയ്യാ൪ വെള്ളം അരുവിക്കരയിലത്തെിക്കാൻ ആവശ്യമായ നടപടി ആരംഭിക്കാൻ മന്ത്രിസഭായോഗം ജലവിഭവ വകുപ്പിന് അനുമതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം പേപ്പാറ അണക്കെട്ടിൻെറ സംഭരണശേഷി വ൪ദ്ധിപ്പിക്കാൻ വനഭൂമി വിട്ടുകിട്ടാനുള്ള പ്രവ൪ത്തനങ്ങളും വേഗത്തിലാക്കും. സംഭരണ ശേഷി 104.5 മീറ്ററിൽനിന്ന് 110.5 മീറ്ററാക്കാനാണ് തീരുമാനം. ഇതിന് വനഭൂമി വിട്ടുകിട്ടാത്തതാണ് തടസ്സം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.