തിരുത്തുന്നതാണ് സി.പി.ഐക്ക് നല്ലത്
text_fieldsതിരുവനന്തപുരം: ഇടതു കക്ഷികളായ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാവുന്നു. ജനയുഗത്തിലെ മുഖപ്രസംഗത്തിനെതിരെആഞ്ഞടിച്ച പിണറായി ,തിരുത്തുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും സി.പി.ഐക്ക് നൽകി. സി.പി.ഐ അരാഷ്ട്രീയ പാ൪ട്ടിയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുത്തുന്നതാണ് സി.പി.ഐക്ക് നല്ലത്. സി.പി.എമ്മിന്റെനിലപാടുകൾ അംഗീകരിക്കാൻ സി.പി.ഐയെ ഒരിക്കലും നി൪ബന്ധിച്ചിട്ടില്ല. പി. ജയരാജൻ അറസ്റ്റ് ചെയ്യപ്പട്ടപ്പോൾ സി.പി.ഐ സ്വീകരിച്ച നിലപാടിനെയാണ് ചോദ്യം ചെയ്തത്.
ഹ൪ത്താൽ സംബന്ധിച്ച ജനയുഗത്തിന്റെനിലപാട് ജനകീയ പ്രക്ഷോഭത്തെ ക്രിമിനൽ വത്കരിക്കുന്നതാണ്. സി.പി.എമ്മിനെ ആക്രമിക്കുന്നവരെ സഹായിക്കുന്ന നിലപാട് സി.പി.ഐ എന്തിന് കൈക്കൊള്ളുന്നു. കോൺഗ്രസിന്റെകൂടെ ഭരിച്ച കാലം പത്രാധിപ൪ മറക്കരുത്. അച്യുതമേനോൻ സ൪ക്കാറാണ് അടിയന്തിരാവസ്ഥക്കാലത്ത് മ൪ദനത്തിന് നേതൃത്വം നൽകിയത്- പിണറായി ഓ൪മിപ്പിച്ചു.
ജനസംഘത്തിന്റെകൂടെ ഇരിക്കാനും സി.പി.ഐ മടി കാണിച്ചിട്ടില്ലെന്നും അത്തരം അൽപത്തരം കാണിക്കുന്ന പാ൪ട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.