പരിശോധനാ സംവിധാനമില്ല; ചെക്പോസ്റ്റുകള്‍ നോക്കുകുത്തിയാക്കി സ്പിരിറ്റ് കടത്ത്
text_fieldsകൊല്ലങ്കോട് : ഓണം അടുത്തപ്പോൾ അതി൪ത്തിയിൽ പ്രത്യേകപരിശോധനാ ചെക്പോസ്റ്റുകൾ സ്ഥാപിക്കാത്തത് കടത്തുകാ൪ക്ക് ചാകരയായി.
ഓണക്കാലത്ത് മുതലമട പഞ്ചായത്തിൽ കാമ്പ്രത്ത്ചള്ളയിലും പുതൂരിലും പ്രത്യേകം ചെക്പോസ്റ്റുകൾ താൽക്കാലികമായി സ്ഥാപിക്കുന്ന വിൽപന നികുതി വകുപ്പ് ഇത്തവണ ഇവ സ്ഥാപിച്ചിട്ടില്ല.
നിലവിൽ ഗോവിന്ദാപുരത്തും നീളിപാറയിലുംചെമ്മണാമ്പതിയിലുമാണ് വിൽപന നികുതി വകുപ്പിൻെറ ചോക്പോസ്റ്റ് പ്രവ൪ത്തിക്കുന്നത്. എന്നാൽ, ഇവ വെട്ടിച്ച് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ ഊടുവഴികളിലൂടെയാണ് കടത്ത് നടക്കുന്നത്. മൂച്ചങ്കുണ്ടിന് സമീപത്തെ എക്സൈസ് ചെക്പോസ്റ്റിന് മുന്നിലൂടെ കടന്നുപോകുന്ന ഗോവിന്ദാപുരം - മൂച്ചംങ്കുണ്ട് റോഡിൽ എത്തുന്ന രണ്ട് ഊടുവഴികളുണ്ട്. ഇവ രണ്ടും ചെമ്മണാമ്പതിയിലെ വിൽപന നികുതി ചെക്പോസ്റ്റിനുമുന്നിൽ എത്തുന്നത് കിഴവൻപൂതൂ൪ - ചെമ്മണാമ്പതി റോഡുമായി ബന്ധിപ്പിക്കുന്ന മൂന്ന് രഹസ്യ ഊടുവഴികളിലൂടെയാണ്. ഈ വഴികളിലൂടെയാണ് ഇപ്പോൾ വ്യാപകമായി രാത്രി ചരക്കുവാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിടുന്നത്.
ഊടുവഴികൾ തടയാൻ സ൪ക്കാറിൻെറ വിവിധ വകുപ്പുകൾക്ക് സാധിച്ചിട്ടില്ല. പച്ചക്കറി, പാഴ്സൽ ലോറികളിൽ സ്പിരിറ്റ് കടത്തിയത് മുമ്പ് പിടികൂടിയിട്ടുണ്ട്. ഓണക്കാലത്ത് വാഹനങ്ങൾ പരിശോധിക്കുകയും ഊടുവഴികൾ അടച്ചിടുകയും വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.