മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി ആസ്ഥാനത്ത് പോസ്റ്റര്‍
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കെ.പി.സി.സി ആസ്ഥാനത്ത് പോസ്റ്റ൪. ബുധനാഴ്ച പുല൪ച്ചെയാണ് ഇന്ദിരഭവന്റെ മതിലിലും പരിസരങ്ങളിലും മുഖ്യമന്ത്രിയെ താറടിക്കുന്ന തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ൪ പതിച്ചവ൪ ചില ദൃശ്യമാധ്യമങ്ങളുടെ ഓഫിസുകളിലും മറ്റും വിവരം അറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പാ൪ട്ടി പ്രവ൪ത്തക൪ പോസ്റ്ററുകൾ രാവിലെതന്നെ നീക്കി.
ഉമ്മൻചാണ്ടി ജനകീയ മുഖ്യമന്ത്രി ചമയുന്നു, കെ.പി.സി.സി പുനഃസംഘടന അട്ടിമറിച്ച് പാ൪ട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്നു, സംഘടനാ തെരഞ്ഞെടുപ്പിൽനിന്ന് ഒളിച്ചോടുന്നു തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിൽ ഇടംപിടിച്ചിരുന്നത്. തനിക്കുശേഷം പ്രളയമെന്ന നിലപാടാണ് ഉമ്മൻചാണ്ടിക്കെന്നും കോതമംഗലത്തെ നഴ്സുമാരുടെ സമരത്തിൽ മുഖ്യമന്ത്രി വ൪ഗീയ നിലപാടെടുത്തുവെന്നും കോൺഗ്രസ് പ്രവ൪ത്തകരുടെ പേരിലുള്ള പോസ്റ്ററിൽ ആരോപിക്കുന്നു.
കെ.പി.സി.സി പ്രസിഡന്റിന്റെ നി൪ദേശമനുസരിച്ച് ഓഫിസ് സെക്രട്ടറി മ്യൂസിയം പൊലീസിൽ പരാതി നൽകി. സംഘടനാതലത്തിലും അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.