മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളില്‍ ലാബും ലൈബ്രറിയും തുടങ്ങും-എം.പി
text_fieldsപാലക്കാട്: ഈ സാമ്പത്തിക വ൪ഷം പൂ൪ണമാകുന്നതോടെ പാലക്കാട് പാ൪ലമെൻറ് മണ്ഡലത്തിലെ എല്ലാ സ൪ക്കാ൪ ഹയ൪ സെക്കൻഡറി സ്കൂളുകൾക്കും ലൈബ്രറി, ലാബ് കെട്ടിടങ്ങൾ സ്വന്തമാകുമെന്ന് എം.ബി രാജേഷ് എം.പി.
പാ൪ലമെൻറംഗമായ മൂന്ന് വ൪ഷങ്ങളിൽ 5.8 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചത്. ഈ വ൪ഷം ലൈബ്രറി, ലാബ് കെട്ടിടങ്ങൾക്കായി 2.8 കോടി രൂപ നീക്കിയിട്ടുണ്ട്. ഈ സാമ്പത്തികവ൪ഷം രണ്ട് കോടി രൂപ പട്ടികജാതി-വ൪ഗ ക്ഷേമപദ്ധതിക്കും നീക്കി വെച്ചിട്ടുണ്ടെന്ന് എം.പി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യ മൂന്ന് വ൪ഷങ്ങളിൽ എം.പി ഫണ്ടിൽനിന്ന് 95 ശതമാനവും വിനിയോഗിച്ച് മണ്ഡലം സംസ്ഥാനത്ത് ഒന്നാമതായി. ആദ്യ രണ്ട് വ൪ഷങ്ങളിൽ രണ്ട് കോടി വീതവും പിന്നീട് രണ്ട് വ൪ഷം അഞ്ച് കോടി രൂപ വീതവുമാണ് ഫണ്ട് ലഭിച്ചത്.
സെപ്റ്റംബറിലാണ് നാലാംവ൪ഷം പകുതിയാകുന്നത്. ഈ സമയത്തിനുള്ളിൽ ആകെയുള്ള 14 കോടി രൂപയുടെ 83 ശതമാനവും വിനിയോഗിച്ചു.
ആറ് മാസത്തിനുള്ളിൽ മുഴുവൻ ഫണ്ടും വിനിയോഗിക്കാനാണ് ശ്രമം. ആദ്യ മൂന്ന് വ൪ഷത്തിനിടെ 84 ലക്ഷം രൂപ റോഡ്, പാലം എന്നിവക്ക് വിനിയോഗിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കമ്പ്യൂട്ടറുകൾ നൽകാനും കെട്ടിടം പണിയാനും മറ്റുമായി 2.2 കോടി രൂപ നൽകി. വിക്ടോറിയ കോളജ്, പോളിടെക്നിക്, പട്ടാമ്പി കോളജ് എന്നിവ ഇക്കൂട്ടത്തിലുണ്ട്. ഹയ൪ സെക്കൻഡറികൾക്കുള്ള ലൈബ്രറി, ലാബ് കെട്ടിടങ്ങളടക്കം ആകെ എട്ട് കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ ഡയാലിസിസ് യൂനിറ്റിന് 75 ലക്ഷം അനുവദിച്ചു. എം.പി ഫണ്ടിൽനിന്ന് ആവ൪ത്തനഫണ്ടിന് ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ എം.എൽ.എയുടെ സഹായം തേടിയിട്ടുണ്ട്. ഡയാലിസിസ് ഉപകരണം സുമനസുകൾ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ.
ഒരു മാസത്തിനുള്ളിൽ സൗജന്യ ഡയാലിസിസ് യൂനിറ്റിൻെറ ഉദ്ഘാടനമുണ്ടാകും. ജില്ലാ ആശുപത്രിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയ൪ യൂനിറ്റിനായി 7.25 രൂപ അനുവദിച്ചു.
3.5 ലക്ഷം രൂപ വിനിയോഗിച്ചത് വൈദ്യുതിമേഖലയിലാണ്. കോട്ടമൈതാനത്തിനടുത്തുള്ള ശിലാവാടികയിൽ 9.86 ലക്ഷം ചെലവഴിച്ച് ഇ-ടോയ്ലറ്റ് നി൪മിച്ചു. ഇതിൻെറ ഉദ്ഘാടനം സെപ്റ്റംബ൪ ആദ്യവാരമുണ്ടാകുമെന്ന് എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.