ചേരിതിരിഞ്ഞ് സംഘര്‍ഷത്തിന് ശ്രമം; പൊലീസ് ഇടപെടലില്‍ ഒഴിവായി
text_fieldsചാവക്കാട്: ചേരിതിരിഞ്ഞ് സംഘ൪ഷത്തിനുള്ള ശ്രമം പൊലീസിൻെറസമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. ഒരുമനയൂ൪ ഒറ്റത്തെങ്ങ്, അംബേദ്ക൪ കോളനി എന്നിവിടങ്ങളിലെ യുവാക്കളെയാണ് പൊലീസ് പിടികൂടി മാതാപിക്കാളെ വിളിച്ച് ജാമ്യത്തിൽ വിട്ടയച്ചത്.
കഴിഞ്ഞ ദിവസം അംബേദ്ക൪ കോളനിയിലെ പൊന്തുവീട്ടിൽ സനീഷിനെ(22) ഒരു സംഘം ആക്രമിച്ചിരുന്നു. പരിക്കേറ്റ സനീഷ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമിച്ചവരുടെ പേര് വിവരങ്ങൾ സനീഷ് പൊലീസിന് നൽകിയതിൻെറ അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും വീട്ടിൽ എത്തി സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ പ്രകോപിതരായി ഒരു വിഭാഗം ബൈക്കിലും ഓട്ടോറിക്ഷകളിലുമായി പുറപ്പെട്ടു. മറ്റൊരു വിഭാഗം ആക്രമണം നേരിടാനും തയാറെടുത്തു. വിവരം അറിഞ്ഞ ചാവക്കാട് എസ്.ഐ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അക്രമണത്തിന് തയാറെടുത്ത 12 പേരെ പിടികൂടുകയായിരുന്നു.
ഒറ്റത്തെങ്ങ് സ്വദേശികളായ ഷാഹിദ് (27), സനീഷ് (22), ആഷിക് (21), ശിവപ്രസാദ് (20), ബിൻഷാദ് (21), മുഹമ്മദ് ഷാജിദ് (19), ഷഫീഖ് (22), ഷാജി (35) എന്നിവരെയും സനീഷിനെ ആക്രമിച്ച കേസിലെ പ്രതികളായ നിഫിൽ (19), അനൂപ് (21) എന്നിവരെയുമാണ് പിടികൂടിയത്.
ഇവ൪ ഒരുമാസം എല്ലാ ദിവസവും സ്റ്റേഷനിൽ വന്ന് ഒപ്പിട്ടുപോകണമെന്ന ഉപാധിയോടെ ജാമ്യത്തിൽ വിട്ടയച്ചു. ഇതിനു പിന്നിൽ പ്രവൃത്തിക്കുന്ന ചില തൽപരകക്ഷികളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.