തീരദേശ വികസനത്തിന് 3000 കോടിയുടെ രൂപരേഖ- മന്ത്രി കെ.ബാബു
text_fieldsവൈപ്പിൻ: തീരമേഖല വികസനത്തിന്് 3000 കോടി രൂപയുടെ രൂപരേഖ തയാറാക്കിയതായി ഫിഷറീസ് മന്ത്രി കെ.ബാബു. ഇതിൽ 350 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വ൪ഷം നടപ്പാക്കും.ഹഡ്കോയുമായി ഇതുസംബന്ധിച്ച ച൪ച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡിൻെറ മത്സ്യത്തൊഴിലാളി ബോണസ് വിതരണത്തിൻെറ ഉദ്ഘാടനം എടവനക്കാട് എച്ച്.ഐ.എച്ച്.എസിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം. ഇടത്തട്ടുകാരെ ഒഴിവാക്കി മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുകയാണ് മത്സ്യ ഫെഡിൻെറ ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇനി ബാങ്ക് വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ ആനന്ദവല്ലി ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ എം.കെ. പുരുഷോത്തമൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ആ൪. സുഭാഷ്, എം.ജെ. ടോമി, ഇടപ്പിളളി ബ്ളോക് പഞ്ചായത്തംഗം എ.കെ. ശശി, എ.ജി.ഫൽഗുണൻ, എ.വി.രാമകൃഷ്ണൻ, എ.ബി ഷാജി, സരയൂദേവി എന്നിവ൪ സംസാരിച്ചു. മത്സ്യ ലേല അവാ൪ഡ്, മൈക്രോഫിനാൻസ് വായ്പ, പലിശരഹിത വായ്പ, വിദ്യാഭ്യാസ അവാ൪ഡ് വിതരണം എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.