സംഗീത സുന്ദര സായാഹ്നത്തോടെ ഓണാഘോഷത്തിന് തുടക്കം
text_fieldsകോഴിക്കോട്: സംഗീത സുന്ദര സായാഹ്നം സമ്മാനിച്ച് ജില്ലാ ഭരണകൂടത്തിൻെറയും ടൂറിസം പ്രമോഷൻ കൗൻസിലിൻെറയും ഓണാഘോഷത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കം.
ലതാമങ്കേഷ്ക൪ പുരസ്കാര ജേതാവ് സുരേഷ് വാഡ്ക൪, അദ്ദേഹത്തിൻെറ ഭാര്യയും കൊച്ചി രാജകുടുംബാംഗവുമായ പദ്മ വാഡ്ക്ക൪, കോക്ക് സ്റ്റുഡിയോ ഫെയിം രമ്യ അയ്യ൪ മുബൈ എന്നിവ൪ സംഗീതം പക൪ന്ന ഗാന സന്ധ്യയോടെയായിരുന്നു ആഘോഷ പരിപാടികളുടെ തുടക്കം. വിനായക്, നിലേഷ് എന്നിവ൪ തബലക്കും ഒമ൪ പുല്ലാങ്കുഴലിനും സത്യജിത്ത് കീബോ൪ഡിനും പിന്നണിചേ൪ന്നു.
ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ അതി൪വരമ്പുകളും ഇല്ലാതാക്കുന്നതാണ് ഓണാഘോഷമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി ഡോ. എം.കെ. മുനീ൪ അധ്യക്ഷത വഹിച്ചു. മേയ൪ എ.കെ. പ്രേമജം മുഖ്യാതിഥിയായിരുന്നു. കലക്ട൪ കെ.വി. മോഹൻകുമാ൪, ജില്ലാ പൊലീസ് മേധാവി ജി. സ്പ൪ജൻകുമാ൪, അഡ്വ. എം.ടി. പത്മ, പി.വി. ഗംഗാധരൻ, അഡ്വ. പി.എം. നിയാസ്, അഡ്വ. എം. രാജൻ എന്നിവ൪ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വേദിയിൽ തായമ്പകയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.