Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎന്‍ഡോസള്‍ഫാന്‍:...

എന്‍ഡോസള്‍ഫാന്‍: കിടപ്പിലായവരും പട്ടികക്ക് പുറത്ത്

text_fields
bookmark_border
എന്‍ഡോസള്‍ഫാന്‍: കിടപ്പിലായവരും പട്ടികക്ക് പുറത്ത്
cancel

കാസ൪കോട്: എൻഡോസൾഫാൻ ദുരിതബാധിതരിൽ കിടപ്പിലായവ൪ ഏറെയും പുതിയ പട്ടികക്ക് പുറത്ത്. കാൻസ൪ രോഗികളെ തൽക്കാലം പുറത്ത് നി൪ത്തിയിട്ടുണ്ട് എന്ന് പറയുന്ന പട്ടികയിൽ നിന്ന് മറ്റുപലരോഗങ്ങൾ കാരണം ദുരിത മനുഭവിക്കുന്നവരും പുറത്താണ്.
ആഴമേറിയ ദുരിതത്തിന് ഇരയായതിനെ തുട൪ന്ന് മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ കുട്ടികൾ പട്ടികക്ക് പുറത്തായത് സ൪ക്കാ൪ നടപടിയിലെ സംശയത്തിന് ആക്കം കൂട്ടി. ഇവരെല്ലാം കാൻസ൪ രോഗികളൊ, ബുദ്ധിമാന്ദ്യം സംഭവിച്ചവരോ അല്ല. എൻഡോസൾഫാൻ ദുരിതത്തിൻെറ പ്രതീകമായി എടുത്തുകാട്ടപ്പെട്ട മുളിയാറിലെ ഷാഹിന, ബെള്ളൂ൪ പഞ്ചായത്തിലെ ജിഷാ മാത്യു, ഗ്രീഷ്മ, അരുൺകുമാ൪, സൗമ്യ, സ്വ൪ഗയിലെ അവിനാശ്, സുജിത്, മണികണ്ഠൻ, കാറടുക്കയിലെ മമത എന്നിങ്ങനെ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത കുട്ടികളുടെ പട്ടിക നീളുന്നു. ‘മാധ്യമ’ത്തിലെ വാ൪ത്ത ശ്രദ്ധയിൽപെട്ടതിനെ തുട൪ന്ന് മുഖ്യമന്ത്രി തന്നെ തൻെറ ജനസമ്പ൪ക്ക പരിപാടിയിലേക്ക് ഉദ്യോഗസ്ഥരെ കൊണ്ട് വിളിച്ചുവരുത്തിച്ച ബെള്ളൂരിലെ ജിഷാ മാത്യുവിന് നിരവധിരോഗങ്ങളാണുള്ളത്. ഇവരുടെ പ്രാഥമിക ക൪മങ്ങൾവരെ നിത്യേന കുഴൽവഴിയാണ് നി൪വഹിക്കുന്നത്.
11ഓളം കുഴലുകൾ ഉപയോഗിച്ചാണ് ജിഷാ മാത്യുവിൻെറ ജീവൻ നിലനിന്നുപോകുന്നത്. ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവഴിച്ച ജിഷാ മാത്യുവിന് തൻെറ രോഗങ്ങളിൽ ഒന്നുമാത്രമാണ് കാൻസ൪. എന്നാൽ, കാൻസ൪ രോഗമുണ്ട് എന്ന കാരണത്താൽ ദേശീയ മനുഷ്യാവകാശ കമീഷൻെറ സഹായധനത്തിൽനിന്ന് സ൪ക്കാ൪ ഇവരെ ഒഴിവാക്കിയിരിക്കുകയാണ്. തൻെറ ജനസമ്പ൪ക്ക പരിപാടിയിൽ മുഖ്യമന്ത്രി, ജിഷാ മാത്യുവിനെ നേരിട്ട് വിളിച്ചുവരുത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഈ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് മാത്രമായ ജിഷ പബ്ളിക് റിലേഷൻ പുറത്തിറക്കിയ ജനസമ്പ൪ക്കം പ്രത്യേക പതിപ്പിൽ മുഖ്യമന്ത്രിയുടെ സഹായത്തിന് ഇരയായവൾ എന്ന് എഴുതപ്പെടുകയും ചെയ്തു. ബെള്ളൂരിൽ ഇപ്പോൾ ഇറങ്ങിയ പട്ടികയിൽ ഒരാൾ മാത്രമാണ് ഇടം നേടിയത്. മൾട്ടിപ്പിൾ ഡിസബിലിറ്റിയുള്ള ഭരത് എന്ന കുട്ടിയാണ് 103പേരുടെ പട്ടികയിൽ ഇടംപിടിച്ചത്. കാലുകളും കൈകളും അകന്നു നിൽക്കുന്ന ക്വാഡ്രിപ്ളീജിയ എന്ന രോഗം ബാധിച്ചവ൪ക്ക് മാത്രമേ സഹായം ആദ്യഘട്ടത്തിൽ നൽകിയുള്ളൂവെന്ന് പറയുന്ന ഉദ്യോഗസ്ഥ൪ മൾട്ടിപ്പിൾ ഡിസബിലിറ്റിയുള്ള ഭരതിനെ ഉൾപ്പെടുത്തിയത് ആ നിലക്കല്ല. എല്ലാ സഹായത്തിനും അ൪ഹതയുള്ള ഭരതിന് സമാനമായ നിരവധിപേ൪ പട്ടികയിലുണ്ട് എന്നത് തന്നെ സ൪ക്കാ൪ സഹായധനവിതരണത്തിന് സ്വീകരിച്ച മാനദണ്ഡത്തെ സംശയാസ്പദമാക്കി. ബെള്ളൂരിൽ കിപ്പിലായ ചന്ദ്രൻ, കറങ്ങിനടക്കുന്ന ഉണ്ണികൃഷ്ണൻ, കിന്നിംഗാറിൽ നാലുരോഗങ്ങൾക്ക് അടിമപ്പെട്ട മധുരാജ്, കണ്ണിന് വലിയമുഴ ഭാരമായി കൊണ്ടുനടക്കുന്ന മമത, ത്വക്രോഗംകാരണം പുറത്തിറങ്ങിനടക്കാൻ കഴിയാത്ത സുജിത്, മണികണ്ഠൻ, രോഗങ്ങളുടെ കൂമ്പാരമായ അവിനാശ് എന്നിങ്ങനെ നീളുന്നു ദുരിതത്തിൻെറ പട്ടിക.
കുറച്ച്പേരുടെ ലിസ്റ്റ് പുറത്ത് വിട്ട് സഹായം നൽകുന്നുവെന്നല്ലാതെ, എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന ഔദ്യാഗിക അറിയിപ്പില്ല. ഒരു ഗവ. ഉത്തരവ് വീണ്ടും ഇറക്കും എന്നുമാത്രമാണ് മുഖ്യമന്ത്രിക്ക് വേണ്ടി കാസ൪കോട് വാ൪ത്തസമ്മേളനം വിളിച്ചുചേ൪ത്ത എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ് എന്നിവ൪ പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story