ഓണാഘോഷം: ക്രിമിനലുകള്‍ക്ക് പൊലീസ് മുന്നറിയിപ്പ്
text_fieldsചാവക്കാട്: ഓണാഘോഷങ്ങളിൽ സംഘ൪ഷമൊഴിവാക്കാനായി പൊലീസിൻെറ മുൻ കരുതൽ നടപടി ശ്രദ്ധേയമായി. കഴിഞ്ഞ ഓണക്കാലത്തും തുട൪ന്ന് ഇതുവരെയും ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ നടന്ന അടിപടി കേസുകളിലെ പ്രതികളെയും വാദികളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി വിട്ടയച്ചു. ഒരാഴ്ച നീണ്ട ഓപറേഷനിൽ 30 കേസുകളിലായി 111 പ്രതികളെയും ഈ കേസുകളിലെ വാദികളെയുമാണ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. ഓണക്കാലത്ത് ഇവ൪ ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പാക്കി.
ജില്ലാ പൊലീസ് സൂപ്രണ്ട് പി.എച്ച്. അഷറഫിൻെറ പ്രത്യേകം നി൪ദേശപ്രകാരമാണ് ഈ ആശയം നടപ്പാക്കിയതെന്ന് എസ്.ഐ കെ. സുദ൪ശനും എസ്.ഐ കെ. മാധവൻ കുട്ടിയും പറഞ്ഞു. ഉത്സവകാലങ്ങളിലെ സംഘ൪ഷമൊഴിവാക്കലും ഇതിൽ ഒരുലക്ഷ്യമാണ്. കഴിഞ്ഞ പെരുന്നാൾ കാലത്ത് മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വെക്കൽ, അടിപിടി തുടങ്ങിയ നിരവധി കേസുകൾ പൊലീസ് രജിസ്റ്റ൪ ചെയ്തിരുന്നു.ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ രാവും പകലും റോഡിൽ ക൪ശന പരിശോധനക്കായി പൊലീസ് രംഗത്തുണ്ടാകുമെന്ന് സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.