തെള്ളിയൂരില്‍ സംഘര്‍ഷം; രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം
text_fieldsകോഴഞ്ചേരി: തിരുവോണനാളിൽ കോഴഞ്ചേരി തെള്ളിയൂരിൽ സി.പി.എം-ആ൪.എസ്.എസ് സംഘ൪ഷത്തിൽ ആറു പേ൪ക്ക് പരിക്കേറ്റു. രണ്ട് വീടുകൾ തക൪ത്തു.
ആ൪.എസ്.എസ് പ്രവ൪ത്തകരായ രാധാകൃഷ്ണൻ (50), അശോകൻ (28), അനിൽകുമാ൪ (42), ദിലീഷ് (32), സി.പി.എം പ്രവ൪ത്തകരായ സുഭാഷ് (21), ബിജു (28) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ കോഴഞ്ചേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ദീപു എം. ടോമിൻെറ തടിയൂ൪ എടക്കാട് മാ൪ക്കറ്റിന് സമീപത്തെ മുണ്ടയിൽ വീടിനും എഴുമറ്റൂ൪ ഗ്രാമപഞ്ചായത്തംഗവും ബി.ജെ.പി പ്രാദേശിക നേതാവുമായ അനിൽകുമാറിൻെറ വീടിന് നേരെയുമാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം നാലോടെ ദീപുവിൻെറ വീടിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. 50 പേ൪ വരുന്ന ആയുധ ധാരികളായ ആ൪.എസ്.എസ് സംഘം കാറിലും ഇരുചക്ര വാഹനങ്ങളിലുമായെത്തിയാണ് വീടിന് നേരേ അക്രമം നടത്തിയത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
അക്രമം നടക്കുമ്പോൾ ദീപുവിൻെറ മാതാപിതാക്കളും സഹോദരിയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിൻെറ ജനലുകളും ഗൃഹോപകരണങ്ങളും കാ൪ പോ൪ച്ചിൽ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനവും അക്രമികൾ തല്ലിത്തക൪ത്തു. ഇതിൻെറ തുട൪ച്ചയായാണ് ബി.ജെ.പി പ്രവ൪ത്തകൻെറ വീട് ആക്രമിക്കപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തു.
ആ൪.എസ്.എസ് പ്രവ൪ത്തകരായ പ്രദീപ്കുമാ൪, രാജേഷ്, അനു, ജയകൃഷ്ണൻ, പ്രവീൺ, ഉണ്ണികൃഷ്ണൻ, പ്രസാദ്, ഉമേഷ്, അനി എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.
മുന്നാഴ്ചക്ക് മുമ്പ് തെള്ളിയൂരിൽ ഇരുവിഭാഗവും തമ്മിൽ നടന്ന സംഘ൪ഷത്തിൻെറ തുട൪ച്ചയായാണ് തിരുവോണനാളിൽ അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു.
തെള്ളിയൂ൪, തടിയൂ൪, ഏഴുമറ്റൂ൪ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ഒമ്പത് ബൈക്കുകളും ഒരു കാറും അഞ്ച് കൊടുവാൾ, ഒരു ചാക്ക് കല്ല് എന്നിവ കണ്ടെടുത്തു.
സ്ഥലത്ത് സംഘ൪ഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തി നേതാക്കളുടെ വീടുകൾക്ക് മുന്നിൽ പൊലീസ് കാവൽ ഏ൪പ്പെടുത്തിയിട്ടുണ്ട്. കോഴഞ്ചേരി സി.ഐ സക്കറിയ മാത്യുവിൻെറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.