കാറ്റും മഴയും; ജില്ലയില്‍ വ്യാപക നാശം
text_fieldsതൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. കുടയത്തൂ൪, കോളപ്ര, പൂമാല, കാരിക്കോട് ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ വീശിയ ശക്തമായ കാറ്റിൽ വീടുകളും വൈദ്യുതി പോസ്റ്റുകളും തക൪ന്നു.
കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത് കുടയത്തൂ൪ പഞ്ചായത്തിലാണ്. കുടയത്തൂ൪ മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന കുമ്പംകല്ലിൽ മൂസയുടെ വീട്ടിലേക്ക് മരം വീണ് വീട് ഭാഗികമായി തക൪ന്നു. സമീപത്തെ പുരയിടത്തിൽ നിന്ന തേക്കും റബറുമാണ് ഒടിഞ്ഞുവീണത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും അപായമുണ്ടായില്ല.
വാവുച്ചേരിൽ ഷാജിയുടെ വീടിന് മുകളിലും മരംവീണു. റബ൪മരം വീണ് വീട് ഭാഗികമായി തക൪ന്നു. വള്ളാട്ട് അബ്ദുൽ കരീമിൻെറ വീടിനും കേടുപാടുകൾ സംഭവിച്ചു. കുടയത്തൂ൪ മുസ്ലിം പള്ളി ജങ്ഷനിലെ ലക്ഷംവീടുകൾക്കാണ് കൂടുതലും നാശനഷ്ടമുണ്ടായത്. മരച്ചില്ലകൾ വീണ് വീടുകൾക്ക് കേടുപാട് പറ്റി. ശക്തമായ കാറ്റിൽ വീടിൻെറ മുകളിലെ ഷീറ്റുകൾ പറന്നുപോയി. വൈദ്യുതി ലൈനിലേക്ക് മരംവീണതിനാൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. രാത്രി വൈകിയും വൈദ്യുതി പുന$സ്ഥാപിക്കാനായില്ല.
സ്വകാര്യവ്യക്തികളുടെ പുരയിടത്തിലെ നിരവധി റബ൪ മരങ്ങളും ഒടിഞ്ഞുവീണു. കാഞ്ഞാ൪-കൂവപ്പള്ളി റോഡിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. കോളപ്രയിലെ കുടയത്തൂ൪ ഗവ. ഹയ൪സെക്കൻഡറി സ്കൂളിന് സമീപം റോഡിലേക്ക് മരംവീണ് ഗതാഗതം സ്തംഭിച്ചു. പ്രദേശത്തെ ടെലിഫോൺ ബന്ധവും തകരാറിലായി. റോഡരികിൽ നിന്ന പരുത്തിയാണ് ഒടിഞ്ഞുവീണത്. തൊടുപുഴയിൽനിന്നെത്തിയ ഫയ൪ഫോഴ്സ് സംഘവും നാട്ടുകാരും ചേ൪ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന$സ്ഥാപിച്ചു. ഒളമറ്റത്തും റോഡിലേക്ക് മരംവീണു. തൊടുപുഴ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. പൂമാലയിലും കാറ്റ് നാശം വിതച്ചു. വനംവകുപ്പിൻെറ ഓഫിസിന് മുകളിലേക്ക് മരം വീണ് ഓഫിസ് തക൪ന്നു. കൂവക്കണ്ടത്ത് വീടിൻെറ മുകളിലേക്ക് മരംവീണു. പറമ്പേടത്ത് മലയിൽ തങ്കച്ചൻെറ വീടാണ് തക൪ന്നത്. വൈദ്യുതി ലൈനുകളിലേക്ക് മരം വീണ് വൈദ്യുതി ബന്ധം നിലച്ചു. കുടയത്തൂ൪ പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ റോഷി അഗസ്റ്റ്യൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മുരളീധരൻ, വാ൪ഡ് അംഗം ഗോപാലകൃഷ്ണൻ തുടങ്ങിയവ൪ സന്ദ൪ശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തി റിപ്പോ൪ട്ട് തയാറാക്കി നടപടിയെടുക്കാൻ തഹസിൽദാ൪ക്ക് നി൪ദേശം നൽകി. പൂമാലയിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ ജനപ്രതിനിധികളും ബ്ളോക് പഞ്ചായത്തംഗങ്ങളും സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.