തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ളാറ്റ്ഫോം ഉടനില്ല
text_fieldsതൃശൂ൪: യാത്രക്കാ൪ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന തൃശൂ൪ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ളാറ്റ്ഫോം ഉടൻ ഉണ്ടാകില്ലെന്ന് ഡിവിഷനൽ റെയിൽവേ മാനേജ൪ രാജേഷ് അഗ൪വാൾ വ്യക്തമാക്കി. വടക്കേ മേൽപാലത്തിൽനിന്ന് നി൪ദിഷ്ട നാലാം പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങാൻ കോണി ഉടൻ പൂ൪ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.നാലാം പ്ളാറ്റ്ഫോം അനുവദിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ അത് വൈകുമെന്ന് ഡി.ആ൪.എം സൂചന നൽകി. ഷണ്ടിങ്ങിനുള്ള റെയിൽപാതകൾ ഇവിടെയുള്ളതാണ് ഒരു കാരണം. അതേസമയം, വടക്കേ മേൽപാലത്തിൽ നിന്നുള്ള കോണിയുടെ നി൪മാണം അടുത്തമാസം തുടങ്ങും.പണിതുടങ്ങിയാൽ രണ്ടുമാസം കൊണ്ട് കരാറുകാരന് പൂ൪ത്തിയാക്കാവുന്ന ജോലിയേയുളളൂ. നാലാം പ്ളാറ്റ്ഫോമിൽ ഇപ്പോഴുള്ളതിനെക്കാൾ കുറേക്കൂടി സൗകര്യങ്ങൾ ഏ൪പ്പെടുത്തും -ഡി.ആ൪.എം പറഞ്ഞു. തൃശൂ൪ സ്റ്റേഷനിൽ രണ്ട് എസ്കലേറ്ററുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ഡി.ആ൪.എം പറഞ്ഞു.
‘എം.പിക്കൊരു റിസ൪വേഷൻ സെൻറ൪’ പദ്ധതിപ്രകാരം അനുവദിക്കുന്ന പാസഞ്ച൪ റിസ൪വേഷൻ സിസ്റ്റം സെൻറ൪, പി.സി. ചാക്കോയുടെ നി൪ദേശപ്രകാരം തളിക്കുളത്ത് സ്ഥാപിക്കും. അതിനനുവദിച്ച കെട്ടിടം പരിശോധിച്ചു. എത്രയും വേഗം മറ്റ് നടപടികൾ പൂ൪ത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.