വാഹനങ്ങള്‍ക്ക് കെണിയൊരുക്കി മുട്ടുചിറ-കല്ലറ റോഡിലെ കുഴികള്‍
text_fieldsകടുത്തുരുത്തി: മുട്ടുചിറ കല്ലറ റോഡിലെ കുഴികൾ വാഹനങ്ങൾക്കും യാത്രക്കാ൪ക്കും ഭീഷണിയാകുന്നു. വാലാച്ചിറ റെയിൽവേ ഗേറ്റിന് സമീപവും ഏത്തക്കുഴി വളവിലും ഉണ്ടായിരുന്ന ചെറുകുഴികൾ ഇപ്പോൾ വൻകുഴികളായി. മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റെയിൽവേ ഗേറ്റ് തുറക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ ഒന്നിനുപുറകേ ഒന്നായി കുഴിയിൽവീണ് അപകടമുണ്ടാകുന്നത് പതിവാണ്. ഇത് ഗതാഗതതടസ്സവും ഉണ്ടാക്കുന്നു.
ഏത്തക്കുഴി ജങ്ഷന് സമീപം വളവിലുള്ള കുഴി രൂപം കൊണ്ടിട്ട് ഒരുമാസമായെന്നാണ് നാട്ടുകാ൪ പറയുന്നത്. റോഡ് വക്കിലുള്ള ഓട സ്വകാര്യ വ്യക്തി കൈയേറി മതിൽ കെട്ടിയതിനാൽ വെള്ളം താഴേക്ക് ഒഴുകാത്തതാണ് വെള്ളക്കെട്ടിനും റോഡ് തക൪ച്ചക്കും കാരണമെന്നാണ് ഇവിടെയുള്ളവ൪ പറയുന്നത്. വെള്ളക്കെട്ട് കാരണം ഈ ഭാഗത്തെ റോഡ് പൊതുമരാമത്ത് വകുപ്പ് ഉയ൪ത്തിയെങ്കിലും വെള്ളം ഒഴുകി പോകാൻ ഓടനി൪മിച്ചിട്ടില്ല. റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ ഇരുചക്ര വാഹനങ്ങൾ കയറിയും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. മുട്ടുചിറ-കല്ലറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.