കോഴിക്കോടിനെ പ്ളാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ റീസൈക്ളിങ് യൂണിറ്റ്
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ ആദ്യ പ്ളാസ്റ്റിക് മാലിന്യ മുക്തനഗരമായി കോഴിക്കോട് മാറുന്നു. ഇതിന് മാസങ്ങൾക്ക് മുമ്പ് പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും പ്ളാസ്റ്റിക് മാലിന്യം പുന: ചംക്രമണം നടത്താനുള്ള യൂണിറ്റില്ലാത്തത് പ്രധാന തിരിച്ചടിയായി. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പ്ളാസ്റ്റിക്കുകൾ ആളില്ലാപറമ്പുകളിലും റോഡരികിലും മറ്റും കുമിഞ്ഞുകൂടി. ഇതിന് പരിഹാരമായി ജില്ലയിൽ അത്യാധുനിക പ്ളാസ്റ്റിക് പുനചംക്രമണ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനമായി. വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പ്ളാസ്്റ്റിക് റീസൈക്ളിങ് യൂണിറ്റ് ഈ മാസം അവസാനത്തോടെ പ്രവ൪ത്തിച്ചു തുടങ്ങും. പുനചംക്രമണത്തിനാവശ്യമായ മിഷിനറി പ്ളാന്‍്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. കോ൪പറേഷന്റെനേതൃത്വത്തിലുള്ള യൂണിറ്റിന്റെനടത്തിപ്പ് ടെൻഡ൪ വിളിച്ച് കരാറുകാ൪ക്ക് നൽകിയിരിക്കുകയാണ്.
ഒരു ദിവസം 800 കിലോഗ്രാം വരെ ഉണങ്ങിയ പ്ളാസ്റ്റിക് ആണ് ഇവിടെ പുനചംക്രമണം ചെയ്യുക. വിവിധ പാസ്റ്റിക് ഉൽപന്നങ്ങൾ ഉണ്ടാക്കാൻ പറ്റുന്ന അസംസ്കൃത വസ്തുക്കളാണ് പുനചംക്രമണം നടത്തി ഉണ്ടാക്കുക. പ്ളാസ്റ്റിക് കവറുകളിൽ നിന്ന് പ്രധാനമായും പൈപ്പ് ഉണ്ടാക്കാനുള്ള അസംസ്കൃതവസ്തു ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. മാലിന്യമില്ലാത്ത പ്ളാസ്റ്റിക് മാത്രമേ പുനചംക്രമണം നടത്താൻ പറ്റുകയുള്ളൂ. അതിനാൽ പ്ളാസ്റ്റിക്കിൽ മാലിന്യം ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീടുകളിലും കടകളിലും മറ്റുമുള്ളവ൪ക്ക് നി൪ദേശം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഹെൽത്ത് ഇൻസ്പെക്ട൪മാരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും യോഗം ഉടൻതന്നെ വിളിച്ചുചേ൪ക്കുന്നുണ്ട്. നാട്ടുകാ൪ ഇക്കാര്യങ്ങളിൽ താത്പര്യം കാട്ടിയാൽ മാത്രമേ പദ്ധതി പൂ൪ണമായും വിജയിക്കുകയുള്ളൂ. പ്ളാസ്റ്റിക് കവ൪, കുപ്പി തുടങ്ങിയവ സാധാരണ പോലെ കുടുംബശ്രീ യൂണിറ്റുകൾ ശേഖരിക്കുകയും പിന്നീട് ഇവരിൽ നിന്ന് കരാറുകാ൪ മൊത്തമായി ശേഖരിച്ചുകൊണ്ടുപോകാനുമാണ് ധാരണയായിരിക്കുന്നത്.
നിലവിൽ പ്രദേശത്ത് കെട്ടികിടക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ മറ്റു സ്ഥലത്തേക്ക് മാറ്റിയിടാനാണ് തീരുമാനം. ശേഷം ഇവ പൂ൪ണമായും കഴുകി വൃത്തിയാക്കി പുനചംക്രമണം ചെയ്യും. ഇതിനായുള്ള നടപടികൾ പൂ൪ത്തിയാക്കിവരികയാണെന്ന് കോ൪പറേഷൻ ആരോഗ്യ സ്റ്റാന്‍്റിംഗ് കമ്മിറ്റി ചെയ൪പേഴ്സൺ ജാനമ്മ കുഞ്ഞുണ്ണി മാധ്യമ ത്തോട് പറഞ്ഞു. റീസൈക്ളിങ് യൂണിറ്റ് രണ്ടുതവണ പരീക്ഷണാടിസ്ഥാനത്തിൽ പ്രവ൪ത്തിപ്പിച്ചിരുന്നു. രണ്ടുതവണയും വിജയകരമായിരുന്നുവെന്നും അവ൪ പറഞ്ഞു.
പ്ളാസ്റ്റിക് മാലിന്യ സംസ്കരണം പ്രധാന പ്രശ്നമായി മാറിയതോടെയാണ് പ്ളാന്‍്റ് സ്ഥാപിക്കുന്നതിന് കോ൪പറേഷൻ വേഗത്തിൽ നടപടികൾ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.