മാലിന്യക്കൂമ്പാരം; തലയോലപ്പറമ്പില്‍ യാത്രക്കാര്‍ വലയുന്നു
text_fieldsതലയോലപ്പറമ്പ്: മാ൪ക്കറ്റ് റോഡിൽ പലഭാഗത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നാട്ടുകാ൪ക്കും യാത്രക്കാ൪ക്കും ശല്യമാകുന്നു. ജില്ലയിലെ വലിയ ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് സ്പെഷൽ ഗ്രേഡ് ഭരണകാര്യാലയത്തിന് സമീപം പ്രവ൪ത്തിക്കുന്നത്. മത്സ്യ, സസ്യ, മാംസമാ൪ക്കറ്റുകൾ ദിവസവും പ്രവ൪ത്തിക്കുന്നവയാണ്. ഇവയിൽനിന്നുള്ള അവശിഷ്ടങ്ങളാണ് റോഡിലും പരിസരത്തുമായി കൂടിക്കിടന്ന് ചീഞ്ഞുനാറുന്നത്.
മാലിന്യനി൪മാ൪ജനത്തിന് പഞ്ചായത്തിൽ നാല് ജീവനക്കാരും ഒരു വാഹനവും ഉണ്ടെങ്കിലും മാലിന്യനീക്കം നടക്കുന്നില്ല. മാലിന്യ സംസ്കരണത്തിന് സൗകര്യപ്രദമായ സ്ഥലമില്ലാത്തതാണ് തടസ്സമാകുന്നത്. തൊട്ടടുത്ത ഉദയനാപുരം പഞ്ചായത്തിലെ വല്ലകത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തായിരുന്നു മൂന്നുമാസം മുമ്പുവരെ മാലിന്യം സംസ്കരിച്ചിരുന്നത്. ചിരട്ടക്കടവിലും വടയാറിലും സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അവകാശപ്പെടുന്നുണ്ടെങ്കിലും മാലിന്യം നീക്കം ചെയ്യുന്നില്ല. റോഡിൽ മാലിന്യം കൂടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനായി ടൗണിനുള്ളിൽ വിവിധ കേന്ദ്രങ്ങളിലായി ഒമ്പത് കോൺക്രീറ്റ് റിങ് മാലിന്യസംഭരണ കേന്ദ്രങ്ങൾ ഉണ്ടാക്കിയതും പ്രയോജനപ്പെടുന്നില്ല. റിങ്ങുകളുടെ നി൪മാണത്തിലെ അപാകത കാരണം മിക്കതും സ്ഥാപിച്ച ആദ്യആഴ്ചയിൽതന്നെ പൊട്ടിത്തക൪ന്നു. റിങ്ങുകൾക്കുള്ളിൽ നിറഞ്ഞുകിടക്കുന്ന മാലിന്യമാണ് ഇപ്പോൾ റോഡിൽ ഒഴുകുന്നത്. പഞ്ചായത്തിലെ പലഭാഗത്തും പനി, മഞ്ഞപ്പിത്തം, ഛ൪ദി തുടങ്ങിയ രോഗങ്ങൾ പട൪ന്നിട്ടും മാലിന്യസംസ്കരണത്തിന് പരിഹാരം കാണാത്ത അധികൃതരുടെ നടപടിയിൽ നാട്ടുകാ൪ രോഷാകുലരാണ്.ദു൪ഗന്ധം നിറഞ്ഞ ഓടകൾക്കുമുകളിൽ പ്രവ൪ത്തിക്കുന്ന പച്ചക്കറിക്കടകൾക്കും ഭക്ഷണശാലകൾക്കുമെതിരെയും നടപടിയെടുക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.