കാന്‍സറിനും പ്രമേഹത്തിനും മരുന്നായി പാമ്പുവിഷം
text_fieldsലണ്ടൻ: പാമ്പുവിഷത്തിൽനിന്ന് കാൻസ൪, പ്രമേഹം, ഉയ൪ന്ന രക്തസമ്മ൪ദം എന്നിങ്ങനെയുള്ള രോഗങ്ങൾക്കുള്ള പ്രത്യൗഷധം വികസിപ്പിച്ചെടുക്കാമെന്ന് പുതിയ പഠനം.
പാമ്പ്, പല്ലി എന്നിവയുടെ മാരകമായ വിഷത്തിൽനിന്ന് ദോഷമില്ലാത്ത തന്മാത്രകൾ വികസിപ്പിച്ചെടുത്ത് പുതിയ മരുന്നുകൾക്കായി ഉപയോഗിക്കാവുന്നതാണെന്ന് ബ്രിട്ടനിലെ ഗവേഷക൪ നടത്തിയ പഠനത്തിലാണ് വെളിപ്പെട്ടത്.
പാമ്പിൻ വിഷത്തിൽ ഉയ൪ന്നതോതിൽ ജൈവ വിഷം എന്നറിയപ്പെടുന്ന പലയിനത്തിലുള്ള മാരക തന്മാത്രകൾ ഉണ്ട്. അവ പാമ്പിന് ഇരയുടെ ശരീരത്തിലെ രക്തം കട്ടപിടിപ്പിക്കാനും ഞരമ്പിലെ കോശങ്ങളെ തള൪ത്താനും ഉപകരിക്കുന്നവയാണ്. എന്നാൽ, ഈ ജൈവ വിഷത്തിൽനിന്ന് ദോഷകരമല്ലാത്ത തന്മാത്രകളെ രൂപാന്തരപ്പെടുത്തി വീര്യവും സുരക്ഷിതവുമായ ഔധങ്ങൾ വികസിപ്പിച്ചെടുക്കാനാകുമെന്ന് പഠനം പറയുന്നു.
വിഷത്തിലെ ഹാനികരമല്ലാത്ത തന്മാത്രകളെ വികസിപ്പിച്ച് ചികിത്സക്ക് ഉപയോഗിക്കാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.നിക്കോളാസ് കേസ്വെൽ പറഞ്ഞു. ജീവശാസ്ത്രപരമായി വഴിത്തിരിവാകുന്ന ഈ പഠനം നേച്ച൪ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.