അറവുശാല നശിക്കുന്നു; പാഴായത് അറുപത് ലക്ഷം
text_fieldsസുൽത്താൻ ബത്തേരി: ടൗണിനടുത്ത് സത്രംകുന്നിൽ ഒരു പതിറ്റാണ്ട് പിന്നിട്ട അറവുശാല കാടുമൂടി നശിക്കുന്നു.
വനാതി൪ത്തിയോട് ചേ൪ന്ന് 1996ലാണ് അറവുശാല നി൪മിക്കാൻ സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് രണ്ടരയേക്ക൪ സ്ഥലം പൊന്നും വിലക്കെടുത്തത്. വനാതി൪ത്തിയിലൂടെ സമാന്തര റോഡും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുനൽകിയാണ് സ്ഥലമെടുപ്പ് നടത്തിയത്.
ഭൂമി വാങ്ങിയതിൽ വൻ അഴിമതി നടന്നതായി തുടക്കത്തിൽതന്നെ ആരോപണമുയ൪ന്നു. സ്ഥലമെടുപ്പിൽ കാണിച്ച താൽപര്യം അറവുശാല നി൪മാണത്തിലുണ്ടായില്ല.സമാന്തര റോഡ് നി൪മാണവും നടന്നില്ല. അരപ്പതിറ്റാണ്ടിനു ശേഷം അറവുശാല നി൪മാണം ആരംഭിക്കുമ്പോഴേക്കും പരിസര പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളുയ൪ന്നു. 38 ലക്ഷം രൂപ മുടക്കി കെട്ടിടമുണ്ടാക്കി ചുറ്റുമതിൽ പോലും നി൪മിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതോടെ നാട്ടുകാ൪ ഇടഞ്ഞു.
നാട്ടുകാരുടെ ആശങ്കയും പരാതിയും പരിഗണിക്കാനോ, പരിഹരിക്കാനോ അധികൃത൪ തയാറാവാതിരുന്നതോടെ അറവുശാല ഉദ്ഘാടനം നിലച്ചു. പിന്നീട് ചുറ്റുമതിൽ നി൪മിച്ചെങ്കിലും നാട്ടുകാ൪ കോടതിയെ സമീപിച്ചു.
കന്നുകാലികളെ കൊണ്ടുവരാൻ റോഡ് സൗകര്യം ഒരുക്കാനോ, പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കാനോ നീക്കമുണ്ടാവാത്തതിൽ ജനവാസ കേന്ദ്രത്തിൽ അറവുശാല പ്രവ൪ത്തിപ്പിക്കുന്നത് കോടതി തടഞ്ഞു. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ ഒരു പതിറ്റാണ്ടുകാലം പ്രവ൪ത്തിപ്പിക്കാതെ അലക്ഷ്യമായി ഇട്ടതോടെ എല്ലാം നശിച്ച നിലയിലാണ്.
അറവുശാല മാറ്റിസ്ഥാപിക്കാനോ, പഞ്ചായത്തിൻെറ സ്ഥലവും കെട്ടിടവും ഫലപ്രദമായ രീതിയിൽ മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്താനോ പിന്നീട് ശ്രമമുണ്ടായില്ല. 60 ലക്ഷം രൂപ മുടക്കി നി൪മിച്ച അറവുശാല നശിക്കുന്നത് അധികൃതരുടെ കനത്ത അനാസ്ഥക്ക് തെളിവായി നാട്ടുകാ൪ ചൂണ്ടിക്കാണിക്കുന്നു.
സ്ഥല പരിമിതി വികസനം മുടക്കുന്ന ബത്തേരി പഞ്ചായത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും ഇതോടെ ഒഴിച്ചിട്ട നിലയിലായി. ഇവിടെ സാമൂഹികവിരുദ്ധ ശല്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.