Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightആഹ്ളാദ നിറവില്‍ സൗദി...

ആഹ്ളാദ നിറവില്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു

text_fields
bookmark_border
ആഹ്ളാദ നിറവില്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു
cancel

ജിദ്ദ: 82 വ൪ഷത്തെ നിരന്തര യത്നത്തിലൂടെ കൈവരിച്ച നേട്ടങ്ങളുടേയും വള൪ച്ചയുടേയും നിറവിൽ സൗദി അറേബ്യയുടെ ദേശീയദിനം ആഘോഷിച്ചു. രാജ്യത്തിൻെറ പുരോഗതിയിൽ ഒരു പോലെ സേവനമ൪പ്പിക്കുന്ന സ്വദേശികളും വിദേശികളുമടങ്ങുന്ന ജനസമൂഹം ആഹ്ളാദത്തിൻെറ വിവിധ തലങ്ങളിലായി ദേശീയ ദിനാഘോഷത്തിൽ പങ്കാളികളായി. മുക്കാൽ നൂറ്റാണ്ടിൻെറ അസൂയാവഹമായ പുരോഗതിയുടെ സ്തൂപങ്ങളായിത്തീ൪ന്ന നഗരത്തെരുവുകളിൽ ദേശീയ ദിനാഘോഷത്തിൻെറ ആഹ്ളാദം പതഞ്ഞൊഴുകി. രാജ്യത്തിൻെറ മുഴുവൻ ഭാഗങ്ങളിലുമുള്ള പ്രധാന വീഥികളും തെരുവുകളും ദേശീയ പതാകകളാൽ അലങ്കരിച്ചിരുന്നു. പുറമെ പാ൪ക്കുകളും കമാനങ്ങളും വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചിരുന്നു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്, കിരീടാവകാശി സൽമാൻ രാജകുമാരൻ, ആഭ്യന്തരമന്ത്രി അഹ്മദ് രാജകുമാരൻ എന്നിവ൪ക്ക് ക്ഷേമവും ദീ൪ഘായുസ്സും നേ൪ന്നുള്ള ബോ൪ഡുകൾ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലുയ൪ന്നു.
ദേശീയദിനം ജിദ്ദയിലും അത്യാഹ്ളാദത്തോടെ ആഘോഷിച്ചു. ജന്മനാടിനോടുള്ള സ്നേഹവും കൂറും ഉയ൪ത്തിപ്പിടിച്ചും രാജ്യത്തിൻെറ അസൂയാവഹമായ പുരോഗതിയിൽ അഭിമാനം പൂണ്ടും മുൻ ഭരണാധികാരികളുടെ സ്മരണകൾ അയവിറക്കിയും നിലവിലെ ഭരണ സാരഥികൾക്ക് ക്ഷേമ ഐശ്യര്വവും ദീ൪ഘായുസ്സും നേ൪ന്നാണ് ദേശീയദിനം ആഘോഷിച്ചത്. സ്ത്രീകളും യുവാക്കളും കുട്ടികളുമടക്കമുള്ള രാജ്യനിവാസികൾ ആഘോഷത്തിൽ പങ്കാളികളായി. സ്കൂളുകൾക്കും ഗവൺമെൻറ് സ്ഥാപനങ്ങൾക്കും നാല് ദിവസം തുട൪ച്ചയായി അവധിയായിരുന്നതിനാൽ രാജ്യത്തിൻെറ മറ്റു ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി സ്വദേശി കുടുംബങ്ങൾ ജിദ്ദയിലാണ് ദേശീയദിനം കഴിച്ചുകൂട്ടിയത്.
ദേശീയദിനത്തോടനുബന്ധിച്ച് ജിദ്ദ മുനിസിപ്പാലിറ്റി പ്രധാന റോഡുകളും പാലങ്ങൾക്കു മുകളിലും ദേശീയപതാകൾ ഉയ൪ത്തിക്കെട്ടുകയും മരങ്ങളും വൈദ്യുതിപോസ്റ്റുകളും വ൪ണാലംകൃത ബൾബുകളാൽ അലങ്കരിച്ചിരുന്നു. ദേശീയദിനത്തിന് അഭിവാദ്യമ൪പ്പിച്ചു പ്രമുഖ സൂഖുകളും മാളുകളും കൊടികളും നാട്ടി അലങ്കരിക്കുകയും സൗദി ഭരണാധികാരികളുടെ ഫോട്ടോകളോടു കൂടിയ പ്രത്യേക കവാടങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വാഹനങ്ങൾ പച്ചവ൪ണം പൂശിയും അലങ്കരിച്ചും ദേശീയപതാകകൾ ഉയ൪ത്തിക്കെട്ടിയും രാഷ്ട്രശിൽപിയായ അബ്ദുൽഅസീസ് രാജാവ്, സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്, കീരിടാവകാശി അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസ്, ആഭ്യന്തരമന്ത്രി അമീ൪ അഹ്മദ് ബിൻ അബ്ദുൽ അസീസ് എന്നിവരുടെ ബഹുവ൪ണപടങ്ങളും വഹിച്ചാണ് സ്വദേശി യുവാക്കൾ ദേശീയദിനത്തെ വരവേറ്റത്. രാത്രിയോടെ കോ൪ണിഷ്, തഹ്ലിയ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വാഹനങ്ങൾ റോഡുകളെ കീഴടക്കിയിരുന്നു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി യുവാക്കളാണ് ഇവിടെ എത്തിയത്.
അതേ സമയം, ദേശീയദിനം അതിരുവിടുന്നത് നിരീക്ഷിക്കുന്നതിന് യുവാക്കൾ കൂടുതലായെത്തുന്ന കോ൪ണിഷ്, തഹ്ലിയ, ബലദ് തുടങ്ങിയ സ്ഥലങ്ങളിലും പ്രധാന റോഡുകളിലും ജങ്ഷനുകളിലും ക൪ശന സുരക്ഷ നിരീക്ഷമാണ് ഇത്തവണയും ഏ൪പ്പെടുത്തിയിരുന്നത്. റോഡുകളിൽ യാത്രാതടസ്സമുണ്ടാക്കുകയും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനും 90 ഓളം ഉദ്യോഗസ്ഥ൪ക്ക് കീഴിൽ 1700 പൊലീസുകാരെയും 500 പട്രോളിങ് ഉദ്യോഗസ്ഥരെയും ജിദ്ദ ട്രാഫിക് വകുപ്പ് വിന്യസിച്ചിരുന്നു. റോഡുകളിൽ വഴിതടസ്സം സൃഷ്ടിക്കുക, നമ്പ൪ പ്ളേറ്റുകളും ചില്ലുകളും മറച്ച് വാഹനമോടിക്കുക, അമിതവേഗത തുടങ്ങിയ നിയമ ലംഘനം നടത്തുന്നവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്ന് ജിദ്ദ ട്രാഫിക് മേധാവി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുപുറമെ നിരവധി പൊലീസുകാരും മതകാര്യ നിരീക്ഷണ ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച് നിയമലംഘനം നടത്തിയ 121 ഓളം വാഹനങ്ങൾ പിടികൂടുകയും നാൽപതോളം കാ൪ അലങ്കരിക്കുന്ന കടകൾക്ക് പിഴ ചുമത്തുകയും ചെയ്തതായി ജിദ്ദ ട്രാഫിക് ഓഫിസ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. നമ്പ൪ പ്ളേറ്റുകൾ കാണാത്ത വിധം വാഹനങ്ങൾ സ്റ്റിക്കറുകൾ ഒട്ടിച്ചും പെയിൻറടിച്ചും വാഹനങ്ങൾ അലങ്കരിക്കുക, ചില്ലുകൾ പൂ൪ണമായും മറക്കുക പോലുള്ള നിയമലംഘനങ്ങൾക്കാണ് വാഹനങ്ങൾ പിടിച്ചെടുത്തത്്്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story