1118 ലിറ്റര്‍ വ്യാജ അരിഷ്ടം പിടിച്ചു
text_fields കോന്നി: കുമ്പഴ പാലത്തിന് സമീപത്തെ അരിഷ്ട ഗോഡൗണിൽനിന്ന് 1118 ലിറ്റ൪ അരിഷ്ടവും വാഹനവും പിടികൂടി. ജില്ലാ എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് വ്യാജ അരിഷ്ടം പിടികൂടിയത്.
112 ഹാ൪ഡ് ബോ൪ഡ് പെട്ടികളിൽ വിൽപ്പനക്ക് ക്രമീകരിച്ചിരുന്ന അരിഷ്ടമാണ് കണ്ടെത്തിയത്. പുനലൂ൪ കൈപ്പുഴ ഫാ൪മസ്യൂട്ടിക്കൽസിൻെറയാണിവ. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം ഇരവേലിക്കൽ മേലാറ ഷാജി (37), പ്രമാടം പുത്തൻവിളയിൽ രാജീവ് (33) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹന ഉടമ മാധുരി, സ്ഥാപനം ഉടമ ശ്രീരാജ് എന്നിവ൪ക്കെതിരെ കേസെടുത്തു.
അരിഷ്ടം കടത്താൻ ഉപയോഗിച്ച കെ.എൽ 25 ബി 4122 ടെമ്പോ ട്രാവലറും പിടികൂടി. കഴിഞ്ഞ ഒരാഴ്ചത്തെ അന്വേഷണത്തെ തുട൪ന്ന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
മിക്ക കടകളിലും ഇവ ലഭ്യമാണ് എന്നതിനാലായിരുന്നു എക്സൈസിൻെറ അന്വേഷണം.
പിടിച്ചെടുത്ത സാധനങ്ങൾ കോന്നി എക്സൈസ് റേഞ്ചോഫിസിൽ എത്തിച്ചു. പ്രതികളെയും അരിഷ്ടവും പിന്നീട് കോടതിയിൽ ഹാജരാക്കി.
സ്പെഷൽ സ്ക്വാഡ് സ൪ക്കിൾ ഇൻസ്പെക്ട൪ അശോക്കുമാറിൻെറ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.