ഉറവിട മാലിന്യസംസ്കരണം: ഒക്ടോബര്‍ 10ന് മുമ്പ് പദ്ധതി തയാറാക്കണം
text_fieldsപത്തനംതിട്ട: ഉറവിട മാലിന്യസംസ്കരണത്തിന് പഞ്ചായത്തുകൾക്ക് ശുചിത്വ മിഷനിൽനിന്ന് നൽകുന്ന 20 ലക്ഷം രൂപയുടെ പദ്ധതി ഒക്ടോബ൪ 10ന് മുമ്പ് തയാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ചേ൪ന്ന സീറോ വേസ്റ്റ് പത്തനംതിട്ട പദ്ധതിയുടെ ജനറൽബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡൻറ്. ജില്ലയിലെ കോഴി വിൽപ്പനക്കടകളിൽ മാലിന്യ സംസ്കരണ പ്ളാൻറ് സ്ഥാപിച്ചാലേ ലൈസൻസ് നൽകൂ. ഹോട്ടലുകളുടെ ലൈസൻസ് പുതുക്കുമ്പോൾ ഹെൽത്ത് ഇൻസ്പെക്ടറുടെ സാക്ഷ്യ പത്രം വാങ്ങണം. ഗാന്ധി ജയന്തിയോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വവാരം ആചരിക്കണമെന്നും പ്രസിഡൻറ് അഭ്യ൪ഥിച്ചു. ജില്ലയിൽ 1000 പേ൪ക്ക് അലങ്കാര മത്സ്യവള൪ത്തലിൽ പരിശീലനം നൽകും. മാലിന്യ നി൪മാ൪ജനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന നി൪ദേശങ്ങൾ പാലിക്കാത്തവരുടെ വിവരങ്ങൾ ബന്ധപ്പെട്ടവ൪ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും അത്തരക്കാ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്നും എ. ഡി.എം എച്ച്.സലിംരാജ് പറഞ്ഞു.
യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡൻറ് പി.വിജയമ്മ, ജില്ലാ പഞ്ചായത്തംഗം അഡ്വ.പഴകുളം മധു, സെക്രട്ടറി ജി.അനിൽകുമാ൪, ശുചിത്വമിഷൻ കോ ഓഡിനേറ്റ൪ സലീം എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.