പാവറട്ടി മേഖലയില്‍ കുന്നിടിക്കല്‍ തുടരുന്നു
text_fieldsപാവറട്ടി: ചാവക്കാട് താലൂക്കിലെ കുന്നുകൾ നാമാവശേഷമാകുന്നു. എളവള്ളി, കണ്ടാണശ്ശേരി, ചൂണ്ടൽ പഞ്ചായത്തുകളിലെ കുന്നുകളാണ് മണ്ണ് മാഫിയ ഇടിച്ചു നിരത്തിയത്. ഇതുവഴി പാവറട്ടി മേഖലയിലെ തണ്ണീ൪തടങ്ങളാണ് നികന്നത്. പൊലീസിൻെറയും റവന്യൂ അധികൃതരുടെയും ഒത്താശയോടെയാണ് കുന്നിടിക്കൽ നടക്കുന്നത്. അനുമിതിയില്ലാതെ കുന്നിടിക്കുന്നവരും നിരവധിയാണ്.
പലപ്പോഴും മണൽ ലോബികൾ തമ്മിലെ ഒറ്റുകൊടുക്കൽ മൂലം മാത്രമാണ് പൊലീസ് നടപടിയെടുക്കുന്നത്. മാസപ്പടി കൊടുക്കാൻ വൈകുന്നേവരുടെ ടിപ്പറുകളും മണ്ണ് മന്ത്രിയന്ത്രങ്ങളും പിടിച്ചെടുക്കുക മാത്രമാണ് പൊലീസ് നടപടി. എന്നാൽ കൃത്യമായി മാസപ്പടി കൊടുക്കുന്നവ൪ക്ക് യഥേഷ്ടം കുന്നിടിക്കാൻ പൊലീസ് ഒത്താശ ചെയ്യുന്നുണ്ട്.
കണ്ടാണശ്ശേരി - ചൂണ്ടൽ- എളവള്ളി മേഖലയിൽ നിരവധി കുന്നുകളാണ് ഇടിച്ചു നിരത്തിയത്. വ൪ഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഈ പ്രവ൪ത്തനം. എളവള്ളിയിലെ പോത്തൻകുന്ന് ഇതിനകം നിരപ്പായി.
മറ്റ് കുന്നുകളുടെ മേലും മരണമണി മുഴങ്ങുകയാണ്. നാട്ടുകാരുടെ പരാതിയെത്തുട൪ന്ന് കഴിഞ്ഞദിവസം കുന്നിടിക്കാൻ ഉപയോഗിച്ച മണ്ണ് മാന്തിയും ടിപ്പറും പൊലീസ് പിടികൂടി എന്നതാണ് അടുത്തിടെയുണ്ടായ ഏകനടപടി. എന്നാൽ പൊലീസ് പോയതിന് പിന്നാലെ വീണ്ടും കുന്നിടിക്കൽ തുട൪ന്നു. ഇതത്തേുട൪ന്ന് നാട്ടുകാ൪ റവന്യൂ വകുപ്പധികൃതരെയും എം.എൽ.എയെയും വിവരം അറിയിച്ചു. റവന്യൂ ഉദ്യോഗസ്ഥരും പി.എ. മാധവൻ എം.എൽ.എയും എത്തിയെങ്കിലും കുന്നിടിക്കുന്നവരെ പിടികൂടാനായില്ല.
പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ് തുടങ്ങിയ മേഖലകളിലെ തണ്ണീ൪തടങ്ങൾ നികത്താനാണ് ഈ പ്രദേശത്ത് നിന്ന് കുന്നിടിക്കുന്നത്. പുഴനികത്താനും കണ്ടൽ നിറഞ്ഞ ചതുപ്പ് നികത്താനും ഈ മണ്ണ് തന്നെയാണ് ഉപയോഗിച്ചത്.
ഇത്തരം പ്രവ൪ത്തനങ്ങൾക്ക് എതിരെ നാട്ടുകാ൪ രംഗത്ത് എത്തിയെങ്കിലും അധികൃത൪ നടപടിയെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.