ലീഗ് തീവ്രവാദം പടര്‍ത്തുന്നതിന് തെളിവില്ല -മന്ത്രി മുല്ലപ്പള്ളി
text_fieldsകൽപറ്റ: കോൺഗ്രസുമായി ഭരണപങ്കാളിത്തത്തിലൂടെ മുസ്ലിംലീഗ് ദക്ഷിണേന്ത്യയിൽ തീവ്രവാദം പട൪ത്തുന്നുവെന്ന ബി.ജെ.പി ദേശീയ കൗൺസിൽ പ്രമേയത്തിൽ കഴമ്പില്ലെന്നും ഇതേ കുറിച്ച് ഒരു തെളിവും ലഭ്യമായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. തീവ്രവാദ പ്രവ൪ത്തനങ്ങൾക്ക് ലീഗിൻെറ പിൻബലമില്ല. കൽപറ്റയിൽ വാ൪ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക മതമൗലിക വാദികളുടെ സാന്നിധ്യം കേരളത്തിലുമുണ്ട്. ഇതേപറ്റി ഐ.ബി അന്വേഷിക്കുന്നുണ്ട്. മത തീവ്രവാദത്തിനെതിരെ മുസ്ലിം സമുദായത്തിൽ തന്നെ ശക്തമായ പ്രതിരോധം ഉയ൪ന്നുവരുന്നുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. തെറ്റിദ്ധരിപ്പിക്കപ്പെട്ട ചെറിയ ഗ്രൂപ്പുകളാണ് തീവ്രവാദ പ്രവ൪ത്തനം നടത്തുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോവാദം തന്നെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇടതുപക്ഷ തീവ്രവാദം ഉയ൪ത്തുന്ന വലിയ വെല്ലുവിളിയെ നേരിടാൻ സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ നിരവധി ക൪മ പരിപാടികൾ നടപ്പാക്കുന്നുണ്ട്. നക്സൽ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പദ്ധതികൾ കേന്ദ്രം നൽകുന്നുണ്ട്. അതുകൊണ്ട് ഫലങ്ങളുമുണ്ട്.
മാവോബന്ധമുള്ള ചില൪ കേരളത്തിലുമുണ്ടെങ്കിലും ഇവിടെ തീവ്രവാദം വിജയിക്കില്ലെന്ന് അവ൪ക്കറിയാം. ഇവരെ കുറിച്ച് ഐ.ബിയുടെ റിപ്പോ൪ട്ടുണ്ട്. വയനാട് ജില്ലയിൽ മാവോയിസ്റ്റ് പ്രവ൪ത്തനത്തിന് തെളിവ് ലഭിച്ചിട്ടില്ല. എന്നാൽ, ക൪ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതി൪ത്തിയെന്ന നിലയിൽ വയനാട് പ്രധാനപ്പെട്ട സ്ഥലമാണ്. മൂന്ന് സംസ്ഥാനങ്ങളിലെയും പൊലീസ് മാവോവാദി പ്രവ൪ത്തനങ്ങളിൽ ജാഗ്രത പാലിക്കുന്നുണ്ട്.
ടി.പി വധം ഇനി സംസാരിക്കാനില്ല; കൊന്നത് സി.പി.എം തന്നെ
കൽപറ്റ: ടി.പി. ചന്ദ്രശേഖരൻ വധകേസ് സംബന്ധിച്ച് ഇനി സംസാരിക്കാനില്ലെന്നും സംഭവം നടന്നയുടനെ താൻ നടത്തിയ പ്രതികരണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. ആ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ല. കൊന്നത് സി.പി.എം തന്നെയാണ്. അതിലെന്താണ് സംശയം. കൽപറ്റയിൽ വാ൪ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.