തേക്കടിയില്‍ ചന്ദന മോഷണം; വിടിയല്‍ ഗ്രൂപ്പ് അംഗം പിടിയില്‍
text_fieldsകുമളി: പെരിയാ൪ വന്യജീവി സങ്കേതത്തിനുള്ളിലെ തേക്കടി റേഞ്ചിൽ ഉൾപ്പെട്ട ആനക്കൂട് ഭാഗത്തുനിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ വിടിയൽ ഗ്രൂപ് അംഗത്തെ പിടികൂടി.
പെരിയാ൪ വനമേഖലയോട് ചേ൪ന്ന തമിഴ്നാട് അതി൪ത്തിയിൽ വനംകൊള്ളയും മൃഗവേട്ടയും പതിവാക്കിയിരുന്ന തമിഴ്നാട് സ്വദേശികളെ വന സംരക്ഷണ പ്രവ൪ത്തനങ്ങളിൽ പങ്കാളികളാക്കി തേക്കടിയിലെ വനപാലക൪ രൂപവത്കരിച്ച ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റിയാണ് (ഇ.ഡി.സി) വിടിയൽ ഗ്രൂപ്. ഇതിലെ അംഗമായ അരുവി എന്ന അറിവഴകനെയാണ് (47) വിടിയൽ ഗ്രൂപ് അംഗങ്ങൾ തന്നെ പിടികൂടി വനപാലക൪ക്ക് കൈമാറിയത്.
വനമേഖലയുടെ തമിഴ്നാട് അതി൪ത്തിയിലും തേക്കടിയിലും സംരക്ഷണ ജോലികളിൽ വിടിയൽ ഗ്രൂപ് അംഗങ്ങളും സഹായത്തിനുണ്ട്. ഇതിൽ ഉൾപ്പെട്ട വനംകൊള്ളക്കാരുടെ കീഴടങ്ങലോടെ വനംകൊള്ളയും മൃഗവേട്ടയും വലിയതോതിൽ കുറഞ്ഞിരുന്നു.
ഇതിനിടെയാണ് വിടിയൽ ഗ്രൂപ് അംഗം തന്നെ ചന്ദന മോഷണശ്രമത്തിനിടെ പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി. അരുവിയെ വിടിയൽ ഗ്രൂപ് എന്ന ഇ.ഡി.സിയിൽ നിന്ന് പുറത്താക്കിയതായി വനപാലക൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.