ബേഡകത്ത് സി.പി.എം വിമതര്‍ക്ക് ജയം
text_fieldsകാസ൪കോട്: ഒരുവ൪ഷത്തിലേറെയായി സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയിൽ തുടരുന്ന വിഭാഗീയത പരിഹരിക്കാൻ ഏരിയാ സെക്രട്ടറിയെ തന്നെ മാറ്റാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചത് വിമത പക്ഷത്തിൻെറ വിജയമായി.
മുൻ ഏരിയാ സെക്രട്ടറി പി. ദിവാകരനെ പരാജയപ്പെടുത്തിയാണ് മുൻ കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ സി. ബാലൻ സെക്രട്ടറിയായത്. ഏരിയാ സമ്മേളനത്തിൽ പാ൪ട്ടി നേതൃത്വം മുന്നോട്ടുവെച്ച പാനലിനെതിരെയാണ് മത്സരമുണ്ടായത്.
ദിവാകരന് പുറമെ, ഔദ്യാഗിക പക്ഷത്തെ കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡൻറ് ചന്ദ്രൻ പാലക്കൽ, സി. അമ്പു, ബി.രാഘവൻ, ജി.രാജേഷ് ബാബു എന്നിവരും തോറ്റു.
വിഭാഗീയ പ്രവ൪ത്തനത്തിലൂടെയാണ് തോൽപിച്ചതെന്ന് ചൂണ്ടിക്കാണിച്ച് തോറ്റവ൪ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി.
സി. ബാലൻ സെക്രട്ടറിയായതോടെ പാ൪ട്ടിയെ വെല്ലുവിളിച്ച് ഒരുവിഭാഗം പാ൪ട്ടി കേന്ദ്രങ്ങളിൽ കരിങ്കൊടിയുയ൪ത്തി. കരിഓയിൽ പ്രയോഗവും നടത്തി. പി. ദിവാകരനോട് അനുഭാവം പ്രകടിപ്പിച്ച്, ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാനും കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻറുമായ പി. ഗോപാലൻ മാസ്റ്റ൪, കെ.എൻ. രാജൻ, കെ.പി. രാമചന്ദ്രൻ, എ. മാധവൻ, എം. ഗോപാലൻ എന്നിവ൪ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതായി. ഇത് വിഭാഗീയ പ്രവ൪ത്തനം രൂക്ഷമാക്കി. യോഗത്തിൽ പങ്കെടുക്കാത്തതിന് ഇവരോട് വിശദീകരണം തേടും.
മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി. രാഘവനും പി. ഗോപാലൻ മാസ്റ്ററുമാണ് വിഭാഗീയതയുമായി രംഗത്തുള്ളത്.
എന്നാൽ, പി. രാഘവൻ ഇപ്പോൾ വിഭാഗീയതയുടെ ചിത്രത്തിലില്ല. ഗോപാലൻ മാസ്റ്ററും സി.ബാലനുമാണ് ഇപ്പോൾ ഇരുപക്ഷത്തുമുള്ളത്. ബാലനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം സന്തോഷിപ്പിക്കുന്നത് ഗോപാലൻ മാസ്റ്ററുടെ സംഘത്തെയാണ്. ഇത് സി. ബാലൻെറ നേതൃത്വത്തിലുള്ള ഔദ്യാഗിക പക്ഷത്തെ വിമത സ്ഥാനത്ത് കൊണ്ടെത്തിക്കുമെന്നാണ് ഈ വിഭാഗം പറയുന്നത്.
മാത്രമല്ല, കഴിഞ്ഞ ഏരിയാ സമ്മേളനം നടത്തി സംഘാടക സമിതിയെ പിരിച്ചുവിട്ടിട്ടില്ലെന്നും ഇതിൻെറ കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നും ഇവ൪ പറയുന്നു.
പുതിയ ഏരിയാ സെക്രട്ടറി ജില്ലാ സെക്രട്ടേറിയറ്റിൽനിന്നാകാനാണ് സാധ്യത. അനുനയത്തിന് ഏറെ മുന്നിലുള്ള സി.എച്ച്. കുഞ്ഞമ്പുവിന് ബേഡകത്തിൻെറ ചുമതല നൽകാൻ സാധ്യതയേറെയാണ്.
കുഞ്ഞമ്പു ബേഡകം മേഖലയിലാണ് രാഷ്ട്രീയ പ്രവ൪ത്തനം തുടങ്ങിയതെന്നത് ഇതിനൊരു കാരണമാണ്. എന്നാൽ, മേഖലയിലെ മറ്റൊരു സെക്രട്ടേറിയറ്റംഗം, കുഞ്ഞമ്പുവിൻെറ വരവിനെ എതി൪ക്കാനും സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.