ആണവ സമ്പുഷ്ടീകരണം തുടരും -ഇറാന്‍
text_fieldsതെഹ്റാൻ: പടിഞ്ഞാറൻ രാജ്യങ്ങളുടെ എതി൪പ്പിനെ അവഗണിച്ചും ഉപരോധങ്ങളെ മറികടന്നും ആണവ സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ആണവ പദ്ധതികളിൽനിന്ന് പിന്മാറില്ലെന്ന് പ്രസിഡൻറ് അഹ്മദി നെജാദും പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ച൪ച്ച പരാജയപ്പെടുന്ന പക്ഷം സമ്പുഷ്ടീകരണം 60 ശതമാനമാക്കുമെന്ന് ഫോറിൻ പോളിസി തലവനും പാ൪ലമെൻറംഗവുമായ മൻസൂ൪ ഹഖീഖത്ത്പൂറും പറഞ്ഞു.
‘ആണവപദ്ധതിയിൽ ഇറാൻെറമേൽ സമ്മ൪ദം ചെലുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവ൪ക്ക് തെറ്റി. അവ൪ അവരുടെ നിലപാടുകൾ തിരുത്തുകയാണ് വേണ്ടത്’ -തെഹ്റാനിൽ നടത്തിയ വാ൪ത്താ സമ്മേളനത്തിൽ നെജാദ് പറഞ്ഞു. പടിഞ്ഞാറൻ ശക്തികൾ നടത്തുന്നത് സാമ്പത്തിക യുദ്ധം മാത്രമല്ല, മനശ്ശാസ്ത്ര യുദ്ധംകൂടിയാണ്. ഇതിനു മുന്നിൽ തോൽക്കില്ല. മുൻവിധികളോടെയല്ലാത്ത ച൪ച്ചക്ക് അവരുമായി തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധംമൂലം ഇറാൻ കറൻസി വൻ തക൪ച്ച നേരിടുന്ന ഘട്ടത്തിലാണ് നെജാദ് ഭരണകൂടം ആണവപദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ആവ൪ത്തിച്ചിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ഇറാൻ റിയാലിന് 17ശതമാനമാണ് ഇടിവ് സംഭവിച്ചത്. ഒരു വ൪ഷത്തിനിടെ 80 ശതമാനം ഇത് താഴ്ന്നു. ഇപ്പോൾ ഡോളറിനെതിരെ ഇറാൻ റിയാലിൻെറ മൂല്യം 36,100 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.