‘മാലിന്യ രഹിത കോട്ടയം’ സ്വപ്നത്തിലേക്ക് ചുവടുവെയ്പ്
text_fieldsകോട്ടയം: വടവാതൂ൪ മാലിന്യപ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മന്ത്രിമാരായ മഞ്ഞളാംകുഴി അലി, എം.കെ മുനീ൪ എന്നിവരുടെ സാന്നിധ്യത്തിൽ തൻെറ നേതൃത്വത്തിൽ ബുധനാഴ്ച തിരുവനന്തപുരത്ത് ച൪ച്ച നടത്തുമെന്ന് മന്ത്രിതിരുവഞ്ചൂ൪ രാധാകൃഷ്ണൻ. ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ നടന്ന പ്ളാസ്റ്റിക് രഹിത മാലിന്യമുക്ത കോട്ടയം തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മാലിന്യപ്രശ്നം പരിഹരിക്കാൻ കഴിയു. വടവാതൂരിലെ മാലിന്യപ്രശ്നം പരിഹരിച്ചാൽ മാത്രമേ നഗരത്തെ ശുചീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വീടുകളിലെ മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കണം. ഈ ലക്ഷ്യം മുൻനി൪ത്തി നിശ്ശബ്ദ വിപ്ളവമാണ് ഇപ്പോൾ തുടങ്ങുന്നത്.
നാടിനെ മാലിന്യമുക്തമാക്കാനുള്ള ഈ തീവ്രയജ്ഞം വിജയിപ്പിച്ച് പ്ളാസ്റ്റിക് രഹിത മാലിന്യ മുക്ത കോട്ടയം യാഥാ൪ഥ്യമാക്കണം. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവും മുനിസിപ്പാലിറ്റിയും ശുചിത്വമിഷനുമെല്ലാം ജനങ്ങൾക്കൊപ്പമുണ്ട്.
ഉറവിട മാലിന്യ സംസ്കരണത്തിന് സംസ്ഥാന സ൪ക്കാ൪ കോട്ടയം നഗരസഭക്ക് 1.05 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്ളാസ്റ്റിക് രഹിത മാലിന്യ മുക്ത കോട്ടയം പദ്ധതി വിജയമാക്കാൻ ആവശ്യമെങ്കിൽ പൊലീസുകാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ബയോ ഗ്യാസ് പ്ളാൻറിൻറയും പൈപ്പ് കമ്പോസ്റ്റ് യൂനിറ്റിൻെറയും വിതരണവും പ്ളാസ്റ്റിക് കുപ്പികൾ സംഭരിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്ഥാപിക്കുന്ന സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. ആദ്യ ബയോഗ്യാസ് പ്ളാൻറ് അബ്ദുൽ റഷീദും പൈപ്പ് കമ്പോസ്റ്റ് യൂനിറ്റ് മുനിസിപ്പൽ കൗൺസില൪ രാജം ജി. നായരും ഏറ്റുവാങ്ങി.
സ൪ക്കാ൪ അനുവദിച്ച തുക 2000 അപേക്ഷക൪ക്ക് ഉറവിട മാലിന്യ നി൪മാ൪ജന സംവിധാനം സ്ഥാപിക്കാൻ നൽകുമെന്ന് അധ്യക്ഷത വഹിച്ച മുനിസിപ്പൽ ചെയ൪മാൻ സണ്ണി കല്ലൂ൪ വ്യക്തമാക്കി.
ജില്ലാ കലക്ട൪ മിനി ആൻറണി സ്വാഗതം പറഞ്ഞു. മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ. അനിൽകുമാ൪ പദ്ധതി വിശദീകരിച്ചു. ഐ.ജി ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പൊലീസ് സൂപ്രണ്ട് സി. രാജഗോപാൽ, മുനിസിപ്പൽ വൈസ് ചെയ൪ പേഴ്സൺ മായക്കുട്ടി ജോൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻമാരായ ഷൈനി ഫിലിപ്പ്, സൂസൻ കുഞ്ഞുമോൻ, ആ൪.കെ. ക൪ത്ത, കൗൺസില൪മാരായ കെ.യു. രഘു, അനീഷ തങ്കപ്പൻ, കെ.എസ്. അനീഷ, കോട്ടയം പ്രസ് ക്ളബ് സെക്രട്ടറി ഷാലു മാത്യു, അസിസ്റ്റൻറ് കലക്ട൪ ഹിമാൻഷു കുമാ൪ റായ്, റസിഡൻറ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ ജില്ലാ സെക്രട്ടറി രാധാകൃഷ്ണപിള്ള, ദ൪ശന സാംസ്കാരിക സമിതി ഡയറക്ട൪ ഡോ. തോമസ് പുതുശേരി, ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ജോയൻറ് സെക്രട്ടറി എൻ. പ്രദീഷ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിജു ജോസ്, ശുചിത്വമിഷൻ അസിസ്റ്റൻറ് കോ ഓഡിനേറ്റ൪ എം.കെ. ശശിയപ്പൻ, മുനിസിപ്പൽ സെക്രട്ടറി ബി. ഇന്ദ്രപാലൻപിള്ള തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.