കുടിവെള്ളക്ഷാമം: സമരവുമായി വീട്ടമ്മമാര്‍
text_fieldsമട്ടാഞ്ചേരി: പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ സമരവുമായി വീട്ടമ്മമാ൪ രംഗത്ത്. ചെല്ലാനം കുതിരകൂ൪ കരി നിവാസികൾ ഫോ൪ട്ടുകൊച്ചി ആ൪.ഡി ഓഫിസ് ഉപരോധിച്ചു. ഒഴിഞ്ഞ കുടവുമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികൾ എത്തിയത്.
ചെല്ലാനം പഞ്ചായത്ത് ഒന്നാം വാ൪ഡിലെ ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപാണ് കുതിരകൂ൪കരി. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ദ്വീപിൽ കുടിവെള്ളം കിട്ടിയിട്ട് ആഴ്ചകളായി. ടാങ്ക൪ ലോറിയിലെത്തിക്കുന്ന ജലമാണ് പ്രദേശവാസികളുടെ ഏകാശ്രയം. റോഡ് തക൪ന്നതിനാൽ കുടിവെള്ള ടാങ്കറുകൾ എത്താതായതോടെയാണ് ഇവരെ ദുരിതത്തിലാക്കിയത്.
കുടിവെള്ളം ലഭിക്കാത്തതിനാൽ പാചകംപോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് വീട്ടമ്മമാ൪. കുട്ടികൾ സ്കൂളിൽ പോയിട്ട് ദിവസങ്ങളായെന്നും വീട്ടമ്മമാ൪ പറഞ്ഞു. കുടിവെള്ള ടാങ്കറുകൾ എത്താതായയോടെ 150 രൂപ ചെലവഴിച്ച് ഓട്ടോയിൽ പോയാണ് മറ്റ് പ്രദേശങ്ങളിൽനിന്ന് ദാഹജലം ശേഖരിക്കുന്നത്. ചില൪ വഞ്ചി തുഴഞ്ഞ് പെരുമ്പടപ്പ് പ്രദേശങ്ങളിൽനിന്ന് വെള്ളമെടുക്കുന്നു.
വാ൪ഡംഗം ഷാനി ക്ളീറ്റസിൻെറ നേതൃത്വത്തിലായിരുന്നു സമരം. കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച സമരക്കാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പിന്മാറിയില്ല. തുട൪ന്ന് ആ൪.ഡി.ഒ സ്വാഗത് ഭണ്ഡാരി രൺവീ൪ ചന്ദ് സമരസമിതി നേതാക്കളുമായി നടത്തിയ ച൪ച്ചയിൽ പ്രതിദിനം നാല് കുടിവെള്ള ടാങ്കറുകൾ വീതം പ്രദേശത്തേക്ക് അയക്കാമെന്ന ധാരണയായി. പ്രദേശത്തെ പൊതുടാപ്പുകളുടെ അറ്റകുറ്റപ്പണി നടത്താനും നടപടി സ്വീകരിക്കുമെന്ന് ആ൪.ഡി.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.