വീട്ടമ്മമാര്‍ ദുരിതക്കയത്തില്‍
text_fieldsചങ്ങനാശേരി: അങ്കണവാടികളിലെ പാചകം വീണ്ടും വിറകടുപ്പിലേക്ക്. പാചകവാതക സിലണ്ട൪ നിയന്ത്രണവും രൂക്ഷമായ വിലവ൪ധനയുമാണ് വിറകിലേക്ക് തിരിച്ചുപോകാൻ നി൪ബന്ധിതരാക്കുന്നത്.
ചങ്ങനാശേരി താലൂക്കിൽ 225 ഓളം അങ്കണവാടികളാണുള്ളത്. ഏറെപേരും ഭക്ഷണംപാകം ചെയ്തിരുന്നത് ഗ്യാസ് അടുപ്പുകളിലായിരുന്നു. വ൪ഷത്തിൽ ആറ് സിലണ്ട൪ എന്ന നിബന്ധന അങ്കണവാടികളുടെ നടത്തിപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കും. വിറക് ലഭിക്കാനുള്ള അസൗകര്യമാണ് ഗ്യാസ് അടുപ്പുകളിലേക്ക് മാറാൻ പലരെയും പ്രേരിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിപ്പണം വിനിയോഗിച്ചാണ് ഗ്യാസ് കണക്ഷനും അടുപ്പും അങ്കണവാടികൾക്ക് നൽകിയത്.
പാചകവാതകം കിട്ടാതാകുന്നതോടെ അങ്കണവാടി പരിഷ്കരണപദ്ധതി അട്ടിമറിക്കപ്പെടുമെന്ന ആശങ്കയിലാണ് തദ്ദേശഭരണ സമിതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.