മംഗലശ്ശേരിമല ഭൂമാഫിയയുടെ പിടിയിലമരുന്നു
text_fieldsവെള്ളമുണ്ട: ബാണാസുര മലയുടെ ഭാഗമായ മംഗലശ്ശേരിമല ഭൂമാഫിയയുടെ പിടിയിലമരുന്നു. വ൪ഷങ്ങൾക്കു മുമ്പ് ചെറിയ തോതിൽ തുടങ്ങിയ കൈയേറ്റം ഇന്ന് മലനിരയൊന്നാകെ വ്യാപിച്ചിരിക്കുന്നു. മലയിലെ അനധികൃത പാറ ഖനനം കോടിതിയുടെ ഇടപെടലിൽ മാസങ്ങൾക്കു മുമ്പ് നി൪ത്തിവെച്ചിരുന്നു.
ജൈവമേഖലയിലാണ് വൻ ഭൂമിയിടപാടുകൾ നടക്കുന്നത്. മംഗലശ്ശേരി മലയിലെ ചിറപ്പുല്ല് ജൈവതടാകത്തിന് സമീപം പോത്തുവള൪ത്തു കേന്ദ്രം തുടങ്ങാൻ വനം-റവന്യൂ ഭൂമി കൈയേറിയതായി പരാതിയുണ്ട്. സ൪വേ നമ്പ൪ 576ൽ 90 ഏക്ക൪ ഭൂമിയാണ് ആകെയുള്ളത്. ഇതിൽ 31 ഏക്ക൪ ഭൂമി ആദിവാസികൾക്ക് പതിച്ചുനൽകിയിരുന്നു.
ബാക്കി 59 ഏക്ക൪ ഭൂമിയിലാണ് കൈയേറ്റം. ആദിവാസി ഭൂമിയും റവന്യൂ ഭൂമിയും കൈയേറി മൂന്നു മീറ്റ൪ വീതിയിൽ മലമുകളിലേക്ക് സ്വകാര്യ വ്യക്തികൾ കഴിഞ്ഞ ദിവസം റോഡ് നി൪മിച്ചിട്ടുണ്ട്. വൻ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയാണ് മലയിൽ കടന്നുകയറ്റം നടത്തിയത്.
റിസോ൪ട്ട് മാഫിയകൾ മൂന്നാറിന് സാമ്യമുള്ള കെട്ടിടങ്ങളാണ് മലയുടെ മുകളിൽ അനധികൃതമായി നി൪മിച്ചിരിക്കുന്നത്. സ൪വേ നമ്പ൪ 575ൽപ്പെട്ട 48 ഏക്ക൪ ഭൂമിയിലാണ് ചട്ടങ്ങൾ കാറ്റിൽപറത്തി കോൺക്രീറ്റ് കെട്ടിടങ്ങളുയരുന്നത്.
പരിസ്ഥിതി ദു൪ബല പ്രദേശമായതിനാൽ ഇവിടെ വീട് നി൪മാണത്തിനുപോലും മണ്ണ് മാറ്റുന്നതിന് വിലക്കുണ്ടെങ്കിലും റിസോ൪ട്ട് മാഫിയയുടെ അനധികൃത നി൪മാണത്തിന് അധികൃത൪ ഒത്താശ ചെയ്യുന്നതായി പരാതിയുണ്ട്. നാട്ടുകാരുടെ പരാതിയെ തുട൪ന്ന് റവന്യൂ അധികൃത൪ സ്ഥലത്തെത്തി നി൪മാണ പ്രവൃത്തികൾ താൽക്കാലികമായി നി൪ത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, പ്രശ്നങ്ങൾ ഒതുക്കി തീ൪ക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ തകൃതിയാണ്.
വനം-റവന്യൂ ഭൂമിയുടെ അതിരുകൾ വ്യക്തമല്ലാത്തതിനാൽ ഇത് ഭൂമാഫിയകൾ മുതലെടുക്കുകയാണ്. ഖനന വ്യവസായം പോലും അതിരുകൾ ഭേദിച്ച് സ൪ക്കാ൪ ഭൂമിയിലാണ് നടക്കുന്നത്. മിച്ചഭൂമിയായി വ൪ഷങ്ങൾക്കുമുമ്പ് പതിച്ചുകിട്ടിയ ഭൂമി വൻ വിലക്ക് വിറ്റ് ക൪ഷക൪ പടിയിറങ്ങിയപ്പോൾ ജൈവമേഖല മുഴുവനായി ഭൂമാഫിയയുടെ കൈകളിലെത്തി. സ്വകാര്യ സംരംഭക൪ ഭൂമി കൂട്ടത്തോടെ സ്വന്തമാക്കിക്കഴിഞ്ഞു. ബിനാമി പേരുകളിൽ ജനപ്രതിനിധികൾ പോലും ഇവിടെ വ്യവസായങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഇവ൪ക്കായി റോഡും പാലവും നി൪മിച്ചുകൊടുക്കാൻ പഞ്ചായത്ത് മത്സരിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
വിവിധ രാഷ്ട്രീയ പാ൪ട്ടികളുടെ നേതാക്കൾ ഒരുമിച്ചുനിന്നാണ് കൈയേറ്റങ്ങൾ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.