നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പഠിക്കാം
text_fieldsഡിസൈൻ രംഗത്തെ പ്രശസ്ത സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൻെറ (എൻ.ഐ.ഡി) വിവിധ കാമ്പസുകളിലെ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
എൻ.ഐ.ഡി, അഹ്മദാബാദ്
പ്രൊഡക്ട് ഡിസൈൻ (കാലാവധി: രണ്ടര വ൪ഷം). യോഗ്യത: ബിരുദം (ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി, ആ൪കിടെക്ച൪) അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ഫ൪ണിച്ച൪ ആൻഡ് ഇൻറീരിയ൪ ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ബിരുദം (ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി, ആ൪കിടെക്ച൪) അല്ലെങ്കിൽ ഡിസൈനിങ്ങിലോ ക്രാഫ്റ്റ് ഡിസൈനിങ്ങിലോ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
സെറാമിക് ആൻഡ് ഗ്ളാസ് ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ബിരുദം (ഡിസൈൻ, ഫൈൻ ആ൪ടസ്, എൻജിനീയറിങ്, ടെക്നോളജി, ആ൪കിടെക്ച൪, ഇൻറീരിയ൪ ഡിസൈൻ) അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ഗ്രാഫിക് ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
അനിമേഷൻ ഫിലിം ഡിസൈൻ (രണ്ടര വ൪ഷം).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷൻ (രണ്ടര വ൪ഷം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ടെക്സ്റ്റൈൽ ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ഡിസൈനിങ്ങിൽ ബിരുദം (ടെക്സ്റ്റൈൽ/ഫാഷൻ/ആക്സസറി/നിറ്റ്വെയ൪/ഇൻറീരിയ൪), ബിരുദം (ഫൈൻ ആ൪ട്സ്, ആ൪കിടെക്ച൪) അല്ലെങ്കിൽ ഹാൻറ്ലൂം ടെക്നോളജിയിലോ ടെക്സ്റ്റൈൽ ടെക്നോളജിയിലോ ഡിപ്ളോമ (10+2+3/4 പാറ്റേണിൽ).
പി.ജി കാമ്പസ്, ഗാന്ധിനഗ൪
ട്രാൻസ്പോ൪ട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ബിരുദം (ഇൻഡസ്ട്രിയൽ ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി, ആ൪കിടെക്ച൪, ഇൻറീരിയ൪ ഡിസൈൻ) അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ടോയ് ആൻഡ് ഗെയിം ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ഫോട്ടോഗ്രഫി ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
അപ്പാരൽ ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ഡിസൈനിങ്ങിൽ ബിരുദം (ടെക്സ്റ്റൈൽ/ഫാഷൻ/ആക്സസറി/നിറ്റ്വെയ൪/ഇൻറീരിയ൪), ബിരുദം (ഫൈൻ ആ൪ട്സ്, ആ൪കിടെക്ച൪, എൻജിനീയറിങ്, ടെക്നോളജി) അല്ലെങ്കിൽ ഹാൻറ്ലൂം ടെക്നോളജിയിലോ ടെക്സ്റ്റൈൽ ടെക്നോളജിയിലോ ഡിപ്ളോമ (10+2+3/4 പാറ്റേണിൽ).
ലൈഫ്സ്റ്റൈൽ ആക്സസറി ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ബിരുദം (ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി, ആ൪കിടെക്ച൪, ഫൈൻ ആ൪ട്സ്) അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ന്യൂ മീഡിയ ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ബിരുദം (ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി, ആ൪കിടെക്ച൪, ഫൈൻ ആ൪ട്സ്, മ്യൂസിക്, കമ്പ്യൂട്ട൪ സയൻസ് ആൻഡ് ആപ്ളിക്കേഷൻസ്, ഇലക്ട്രോണിക്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻസ്) അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെൻറ് (രണ്ടര വ൪ഷം).യോഗ്യത: ബിരുദം (ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി, ഫൈൻ ആ൪ട്സ്, ആ൪കിടെക്ച൪, ഇൻറീരിയ൪ ഡിസൈൻ, പ്ളാനിങ്) അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ആ൪ ആൻഡ് ഡി കാമ്പസ്,
ബംഗളുരു
ഇൻഫ൪മേഷൻ ആൻഡ് ഇൻറ൪ഫെയ്സ് ഡിസൈൻ (രണ്ടര വ൪ഷം). യോഗ്യത: ബിരുദം (ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി, ആ൪കിടെക്ച൪, ഫൈൻ ആ൪ട്സ്, മ്യൂസിക്, കമ്പ്യൂട്ട൪ സയൻസ്, ഇലക്ട്രോണിക്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻസ്) അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ഡിസൈൻ ഫോ൪ ഡിജിറ്റൽ എക്സ്പീരിയൻസ് (രണ്ടര വ൪ഷം). യോഗ്യത: ബിരുദം (ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി, ആ൪കിടെക്ച൪, ഫൈൻ ആ൪ട്സ്) അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
ഡിസൈൻ ഫോ൪ റീട്ടയിൽ എക്സ്പീരിയൻസ് (രണ്ടര വ൪ഷം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിസൈനിങ്ങിൽ ഡിപ്ളോമ (10+2+4 പാറ്റേണിൽ).
അപേക്ഷിക്കേണ്ട വിധം
ജനറൽ വിഭാഗത്തിന്: http://www.nid.edu. വെബ്സൈറ്റിൽനിന്നും അപേക്ഷാഫോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ആവശ്യമായ രേഖകളും ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽനിന്നുള്ള 1500 രൂപയുടെ ഡി.ഡിയും സഹിതം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൻെറ അഡ്മിഷൻ ഓഫിസിൽ നേരിട്ടോ തപാലായോ എത്തിക്കണം.
‘National Institute of Design’ എന്ന പേരിൽ അഹമ്മദാബാദിൽ മാറാവുന്ന ഡി.ഡിയാണ് എടുക്കേണ്ടത്. ഒന്നിൽ കൂടുതൽ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവ൪ വ്യത്യസ്ത അപേക്ഷയും രേഖകളും ഫീസും നൽകണം.
സംവരണ വിഭാഗത്തിൽപെടുന്നവ൪ക്ക് admissions.nid.edu.വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളും ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽനിന്നുള്ള 750 രൂപയുടെ ഡി.ഡിയും സഹിതം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൻെറ അഡ്മിഷൻ ഓഫിസിൽ നേരിട്ടോ തപാലായോ എത്തിക്കണം.
‘National Institute of Design’ എന്ന പേരിൽ അഹമ്മദാബാദിൽ മാറാവുന്ന ഡി.ഡിയാണ് എടുക്കേണ്ടത്. സംവരണത്തിനുള്ള അ൪ഹത തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ നവംബ൪ രണ്ടിനകം എൻ.ഐ.ഡി അഡ്മിഷൻ ഓഫിസിൽ ലഭിക്കണം.
വിവിധ കേന്ദ്രങ്ങളിലായ നടത്തുന്ന ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റി(ഡി.എ.ടി)ൻെറയും ഇൻറ൪വ്യൂവിൻെറയും അടിസ്ഥാനത്തിലാണ് പ്രവേശം നൽകുക. ഡിസംബ൪ 10 മുതൽ പ്രവേശ പരീക്ഷക്കുള്ള ഹാൾടിക്കറ്റുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരീക്ഷാ൪ഥികൾക്ക് അയക്കും.
ഡിസംബ൪ 31നകം ഹാൾ ടിക്കറ്റ് ലഭിക്കാത്ത അപേക്ഷക൪ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ഫോൺ: (079) 2662 3462. കൂടുതൽ വിവരങ്ങൾ http://www.nid.edu വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.