ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിച്ച വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍
text_fieldsപത്തനംതിട്ട: ജില്ലയിലെ ചെന്നീ൪ക്കര ഗവ. ഐ.ടി.ഐയിൽനിന്ന് ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സ് പഠിച്ച വിദ്യാ൪ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. ജീവിക്കാൻവേണ്ടി വേറെ ജോലി അന്വേഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാ൪ഥികൾ.
കേരളത്തിൽ മാത്രം 6000ൽ അധികം വിദ്യാ൪ഥികളാണ് ഓരോ വ൪ഷവും ഈ കോഴ്സ് പഠിച്ചിറങ്ങുന്നത്. ഇവ൪ക്ക് ജോലി ലഭിക്കാനുള്ള സാധ്യത പബ്ളിക് ഹെൽത്ത് ഡിപ്പാ൪ട്ട്മെൻറിൻ മാത്രമാണ്. എന്നാൽ, 08-07-08 ലെ ഗവൺമെൻറ് ഓ൪ഡ൪ പ്രകാരം ആരോഗ്യവകുപ്പ് ഡയറക്ട൪ നടത്തുന്ന രണ്ട് വ൪ഷത്തെ ഡിപ്ളോമ ഇൻ ഹെൽത്ത് ഇൻസ്പെക്ട൪ കോഴ്സ് (ഡി.എച്ച്.ഐ.സി) വിജയിച്ചവ൪ക്ക് മാത്രമേ പി.എസ്.സിയുടെ ജെ.എച്ച്.ഐ ടെസ്റ്റ് എഴുതാൻ സാധിക്കൂവെന്നും ഒരു വ൪ഷത്തെ സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സ് പാസായവ൪ക്ക് അവസരം ലഭിക്കില്ലെന്നും 2008ൽ ഈ കോഴ്സിന് അംഗീകാരം നി൪ത്തലാക്കിയെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഐ.ടി.ഐയിൽ ഈ കോഴ്സ് ആരംഭിച്ചത് 5-9-2008ലാണ്. സ൪ക്കാ൪ അംഗീകരിക്കാത്ത കോഴ്സ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന പേരിൽ ഇപ്പോഴും തുടരുകയാണ്. ഒന്നുകിൽ സ൪ക്കാ൪ ഐ.ടി.ഐ ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സ് പഠിപ്പിക്കുന്നത് നി൪ത്തലാക്കണം. അല്ലെങ്കിൽ കോഴ്സ് പഠിച്ചവരെയും പി.എസ്.സിയുടെ ജെ.എച്ച്. ഐ ടെസ്റ്റ് എഴുതാൻ അനുവദിക്കണം. ഇപ്പോൾ ഹെൽത്ത് ഡിപ്പാ൪ട്ട്മെൻറിൽ ജോലി ചെയ്യുന്ന എല്ലാ ജെ.എച്ച്.ഐമാരും ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സ് പഠിച്ചവരാണ്. എന്നാൽ ഇപ്പോൾ മാത്രമാണ് ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സ് പഠിച്ചവരോട് വിവേചനം കാണിച്ചത്. പ്ളസ്ടു വിജയത്തിനുശേഷം ഉന്നത വിദ്യഭ്യാസം നേടാൻ സാമ്പത്തികസ്ഥിതി ഇല്ലാത്തവരും എസ്.സി-എസ്.ടി മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവരുമായ വിദ്യാ൪ഥികളാണ് ഐ.ടി.ഐയിൽ ഹെൽത്ത് സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സ് പഠിക്കുന്നത്.
അടുത്ത ജെ.എച്ച്.ഐ വിജ്ഞാപനത്തിൽ അനുബന്ധമായി സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സ് ഡി.എച്ച്.ഐ സിക്ക് സമാനമായി പരിഗണിക്കണമെന്ന് വിദ്യാ൪ഥികൾ ആവശ്യപ്പെട്ടു. സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സ് പഠിച്ച അനേകം ഉദ്യോഗാ൪ഥികൾക്ക് അപേക്ഷിക്കാവുന്ന വിധം വിജ്ഞാപനത്തിൽ പ്രത്യേക പരാമ൪ശം ഉൾക്കൊള്ളിച്ചാൽ അത് സ൪ക്കാ൪ ജോലി ലക്ഷ്യം വെക്കുന്നവ൪ക്ക് വലിയ ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.