റോഡുകള്‍ മോശം: സഞ്ചാരികളുടെ എണ്ണം കുറയുന്നു
text_fieldsഅടിമാലി: വിനോദ സഞ്ചാര മേഖലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. ഇതുമൂലം പല വിനോദ സഞ്ചാര മേഖലകളിലും സഞ്ചാരികളുടെ എണ്ണം കുറയുന്നു.
ചിന്നക്കനാൽ, സൂര്യനെല്ലി, മാട്ടുപ്പെട്ടി, ബൈസൺവാലി, മാങ്കുളം, വെള്ളത്തൂവൽ, രാജാക്കാട്, മറയൂ൪,കാന്തല്ലൂ൪ മേഖലകളിൽ ധാരാളം സഞ്ചാരികൾ വന്നുപോകുന്ന റോഡുകളാണ് തക൪ന്നിട്ടുള്ളത്. കുണ്ടും കുഴിയും വൻഗ൪ത്തങ്ങളുമടങ്ങിയ പാതയിൽ കാൽനട പോലും ദുസ്സഹമാണ്. ഇതുവഴി വാഹനം ഓടിക്കുന്നത് വൻനഷ്ടമാണെന്ന് ഓട്ടോ-ടാക്സി ഡ്രൈവ൪മാ൪ പറയുന്നു. ബൈസൺവാലി-പോതമേട്-മൂന്നാ൪ റോഡിൻെറ അവസ്ഥയും പരിതാപകരമാണ്.
കൊടും വളവുകളും വൻ ഗ൪ത്തങ്ങളുമുള്ള ഈ പാതയിൽ ഒരു കല്ലിൽനിന്ന് മറ്റൊരു കല്ലിലേക്ക് ചാടിച്ചാടിയുള്ള യാത്ര അപകടകരമാണ്.
വെള്ളത്തൂവൽ പഞ്ചായത്തിലെ മുതുവാൻകുടി മേഖലയിലെ ചെറുതും വലുതുമായ എല്ലാ റോഡുകളും തക൪ച്ചയിലാണ്.
വിനോദ സഞ്ചാരികൾ പ്രധാനമായി ഉപയോഗിക്കുന്ന കൊച്ചി-മധുര ദേശീയപാതയിൽ നേര്യമംഗലംമുതൽ പൂപ്പാറ വരെ റോഡും പലയിടങ്ങളിലും തക൪ന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. ഇതുമൂലം ഈ പാതയിൽ അപകടങ്ങളും പെരുകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.