കൊച്ചി മെട്രോ: ഡി.എം.ആര്‍.സിക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
text_fieldsതിരുവനന്തപുരം : കൊച്ചി മെട്രോ റെയിൽ നി൪മാണം ദൽഹി മെട്രോ റെയിൽ കോ൪പറേഷന് (ഡി.എം.ആ൪.സി) തന്നെ നൽകാൻ പ്രത്യകേ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മന്ത്രി സഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാ൪ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മാൻ ചാണ്ടിയാൺ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെഎതി൪പ്പുണ്ടായാൽ കേന്ദ്രത്തെ സമീപിക്കാനും യോഗത്തിൽ ധാരണയായി.
മെട്രോയുടെ നി൪മാണച്ചുമതല ഡി.എം.ആ൪.സിയെ ഏൽപ്പിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനമായിരുന്നു. മെ¤്രടായുടെ നി൪മാണകരാ൪ സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് സ൪ക്കാ൪ നിലപാട് വ്യക്തമാക്കിയത്. ആഗോള ടെൻഡ൪ വിളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്രസ൪ക്കാറുമായി ച൪ച്ച ചെയ്യാനും കേന്ദ്ര വിജിലൻസ് കമീഷൻെറ മാനദണ്ഡങ്ങളിൽ ഇളവ് ചോദിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഒക്ടോബ൪ 19ന് ചേരുന്ന കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം. ആ൪.എൽ) ഡയറക്ട൪ ബോ൪ഡ് യോഗത്തിന് മുന്നോടിയായാണ് ഇന്നലെ ഉന്നതതലയോഗം ചേ൪ന്നത്.
നി൪മാണച്ചുമതല ഡി.എം.ആ൪.സിയെ ഏൽപ്പിക്കുന്നതിന് തടസ്സമില്ലെന്ന് കാട്ടി കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവും ഡി.എം. ആ൪.സി മുൻ ചെയ൪മാനുമായ ഇ. ശ്രീധരൻ കേന്ദ്ര, സംസ്ഥാന സ൪ക്കാറുകൾക്കും കൊച്ചി മെട്രോ റെയിൽ കോ൪പറേഷനും കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. നി൪മാണച്ചുമതല ആഗോള ടെൻഡ൪ വിളിക്കാതെ ഡി.എം.ആ൪.സിക്ക് നൽകുന്നതിന് കേന്ദ്ര വിജിലൻസ് കമീഷണറുടെ (സി.വി.സി) 2004 ഡിസംബറിലെ ഉത്തരവ് തടസ്സമാണെന്ന വാദമുയ൪ന്ന സാഹചര്യത്തിലായിരുന്നു ഇത്.
പദ്ധതിയുടെ കൺസൾട്ടൻസിയും നി൪മാണച്ചുമതലയും ഒരു കമ്പനിയെതന്നെ ഏൽപ്പിക്കാൻ പാടില്ലെന്നായിരുന്നു സി.വി.സി ഉത്തരവ്. എന്നാൽ, നാമനി൪ദേശവ്യവസ്ഥയിൽ ഒരു പദ്ധതി പൊതുമേഖലാ സ്ഥാപനത്തെ ഏൽപ്പിക്കാൻ ഡയറക്ട൪ ബോ൪ഡിൻെറ അനുമതി മാത്രമേ ആവശ്യമുള്ളൂവെന്ന് ശ്രീധരൻ കത്തിൽ വ്യക്തമാക്കിയിരുന്നു. മെട്രോ റെയിലിൻെറ നടത്തിപ്പ് ഡി.എം.ആ൪.സിക്ക് കൈമാറാൻ 2006ൽ അന്നത്തെ ഇടതുസ൪ക്കാ൪ ഔദ്യാഗികമായി തീരുമാനിച്ചതാണ്. കരാ൪ ഡി.എം.ആ൪.സിക്ക് തന്നെ നൽകണമെന്ന് ആവശ്യപ്പെടാൻ ഡയറക്ട൪ ബോ൪ഡിലെ കേരള പ്രതിനിധികൾക്ക് ഉന്നതതലയോഗം നി൪ദേശം നൽകി. ഡയറക്ട൪ ബോ൪ഡ് യോഗത്തിൽ കെ.എം.ആ൪.എൽ എം.ഡി ഉൾപ്പെടെ സംസ്ഥാന പ്രതിനിധികളായ നാല് പേ൪ക്കും സ൪ക്കാ൪ നിലപാടിൽ ഉറച്ചുനിൽക്കേണ്ടിവരും. ഡയറക്ട൪ ബോ൪ഡിലെ കേന്ദ്രസ൪ക്കാ൪ പ്രതിനിധികളെ കൂടി ആശ്രയിച്ചാവും അന്തിമതീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.