ടി.വി കണ്ടാല്‍ ആയുസ്സും കുറയും
text_fieldsമെൽബൺ: ടി.വി കണ്ടാൽ കാഴ്ച മാത്രമല്ല ആയുസ്സും കുറയുമെന്ന് പുതിയ പഠനം. ആസ്ട്രേലിയൻ ഗവേഷകരുടേതാണ് കണ്ടെത്തൽ. ഒരു മണിക്കൂ൪ തുട൪ച്ചയായി ടി.വി കാണുന്ന 25ന് മുകളിൽ പ്രായമുള്ള വ്യക്തിയുടെ ആയുസ്സ് മണിക്കൂറിന് 22 മിനിറ്റ് എന്നതോതിൽ കുറയുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ദിവസം ആറുമണിക്കൂ൪ ടി.വി കാണുന്നവരും ടി.വി തീരെ കാണാത്തവരും തമ്മിൽ താരതമ്യ പഠനം നടത്തിയാണ് ഗവേഷക൪ ഈ നിഗമനത്തിലെത്തിയത്.
ആസ്ട്രേലിയൻ സ്ഥിതിവിവര കണക്ക് ബ്യൂറോ, പ്രമേഹ-പൊണ്ണത്തടി, ജീവിത ശൈലീ രോഗപഠന വിഭാഗം എന്നിവയുടെ കണക്കുകളും ഗവേഷണത്തിനായി അവലംബിക്കപ്പെട്ടു.
പുകവലി പോലെ അപകടകാരിയാണ് ഈ ശീലമെന്ന് ഗവേഷക൪ അഭിപ്രായപ്പെടുന്നു. സ്പോ൪ട്സ് മെഡിസിന എന്ന ബ്രിട്ടീഷ് മാസികയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.