വ്യായാമം പണക്കൊതി മാറ്റുമെന്ന്!
text_fieldsവാഷിങ്ടൺ: പണമെത്ര കിട്ടിയാലും തികയാത്തതാണ് പ്രശ്നമെങ്കിൽ പണമുണ്ടാക്കാൻ എളുപ്പവഴി നോക്കി പാടുപെടേണ്ട, വ്യായാമം ചെയ്താൽ മതിയെന്ന് പുതിയ കണ്ടത്തൽ.
താളാത്മകമായ വ്യായാമം തലച്ചോറിലെ ധനമോഹമുണ്ടാക്കുന്ന രാസവസ്തുവിൻെറ തോത് കുറച്ച് പണക്കൊതി നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണഫലം.
താളാത്മകമായ വ്യായാമം തലച്ചോറിലുണ്ടാക്കുന്ന ഫലങ്ങൾ പഠിക്കാൻ ജ൪മൻ സംഘം നടത്തിയ ഗവേഷണമാണ് വിചിത്രമായ കണ്ടെത്തലിലേക്ക് നയിച്ചത്്. പഠനം നടത്തിയ ആളുകളെ 30 മിനിറ്റ് വ്യായാമത്തിനുശേഷം പണംവെച്ച് കളിക്കാൻ വിടുകയായിരുന്നു. താളാത്മകമായി വ്യായാമം നടത്തിയവരിലും അല്ലാത്തവരിലും പണംവെച്ചുള്ള കളി വ്യത്യസ്തമായ ഫലമാണുണ്ടാക്കിയത്്.
പണം നേടുമ്പോഴും നഷ്ടപ്പെടുമ്പോഴും ഈ രണ്ടു വിഭാഗത്തിലുമുണ്ടാകുന്ന മാനസികവ്യതിയാനങ്ങൾ പഠിച്ചാണ് ഗവേഷക൪ നിഗമനത്തിലെത്തിയത്.
എന്നാൽ, വ്യായാമത്തിൻെറ ഈ ഫലം കുറച്ചു മണിക്കൂറുകൾ മാത്രമേ നീണ്ടുനിൽക്കൂ എന്ന് ഗവേഷക൪ ഓ൪മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.