വിമാനത്താവളത്തിലെ സംഘര്‍ഷം: യാത്രക്കാര്‍ക്കെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: എയ൪ ഇന്ത്യ എക്സ്പ്രസിന്റെഅബുദാബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിൽ പ്രതിഷേധിച്ച ആറു യാത്രക്കാ൪ക്കെതിരെ തിരുവനന്തപുരം വലിയതുറ പോലീസ് കേസെടുത്തു. പൈലറ്റിന്റെപരാതിയെത്തുട൪ന്നാണ് കണ്ടാലറിയാവുന്ന ആറു പേ൪ക്കെതിരെ കേസെടുത്തത്. നേരത്തെ, യാത്രക്കാ൪ക്കെതിരെ കേസെടുക്കില്ലെന്നും വിമാന അധികൃത൪ക്കെതിരെ പരാതി ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാവിലെ 6.40നാണ് കൊച്ചിയിൽ ഇറങ്ങണ്ടേ അബൂദബി- കൊച്ചി എയ൪ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. യാത്ര തടസപ്പെട്ടതിൽ പ്രതിഷേധിച്ച് യാത്രക്കാ൪ കോക്പിറ്റിൽ കയറിയതോടെ സ്ഥിതി കൂടുതൽ വഷളായി. ചില൪ വിമാനം റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് പൈലറ്റ് അധികൃത൪ക്ക് അടിയന്തര സന്ദശേമയച്ചു. തുട൪ന്ന് സുരക്ഷാ ഉദ്യോഗസ്ഥ൪ വിമാനം വളഞ്ഞു. എന്നാൽ പിന്നീട് സ്ഥിതിഗതികൾ ശാന്തമായി.
വിമാനത്താവള അധികൃത൪ അടിയന്തര യോഗം ചേ൪ന്ന് സാഹചര്യം വിലയിരുത്തി. വിമാനത്തിനുള്ളിൽ നടന്നത് റാഞ്ചൽ ശ്രമമല്ലന്നെും യാത്രക്കാ൪ക്കെതിരെ നടപടി സ്വീകരിക്കില്ലന്നെും അറിയിച്ചു. തങ്ങൾ കോക്പിറ്റിൽ കയറിയിട്ടില്ലന്നെും പൈലറ്റ് പുറത്തുവന്നപ്പോൾ വാക് ത൪ക്കമുണ്ടാവുകയായിരുന്നെന്നും യാത്രക്കാ൪ പറഞ്ഞു.
മോശം കാലാവസ്ഥ കാരണമാണ് പൈലറ്റ് വിമാനം കൊച്ചിയിൽ ഇറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. സമയംകഴിഞ്ഞെന്നുപറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോകാൻ ശ്രമിച്ചന്നെ് യാത്രക്കാ൪ പറയുന്നു. യാത്രക്കാ൪ക്ക് ഭക്ഷണമോ വെള്ളമോ നൽകാൻ തയ്യായില്ലന്നെും പരാതിയുണ്ട്.
പ്രശ്നത്തിന്റൌരവം കണക്കിലെടുത്ത് സ൪ക്കാ൪ ഇടപെട്ടു. ഡി.ജി.പിയുടെ സാന്നിധ്യത്തിൽ ച൪ച്ച നടത്തി യാത്രക്കാരിൽനിന്ന് സ്്വാഭാവിക പ്രതിഷേധം മാത്രമാണുണ്ടായതെന്ന് വിലയിരുത്തുകയും വിമാനം കൊച്ചിയിലേക്ക് പുറപ്പെടാൻ തീരുമാനിക്കുകയും ചെയ്തു. 2.45ന് വിമാനം കൊച്ചിയിലെത്തി. ഇന്ന് പുല൪ച്ചെ കൊച്ചിയിലെത്തേണ്ട വിമാനമാണ് ഉച്ചക്ക് 2.45ന് എത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി പറഞ്ഞു.
അതേസമയം, 165 യാത്രക്കാരുമായി കൊച്ചിയിൽ വിമാനമെത്തിയപ്പോൾ ആറു യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥ൪ തടഞ്ഞു വെച്ചു. ഇതിൽ പ്രതിഷേധിച്ച് മറ്റ് യാത്രക്കാ൪ വിമാനതാവളത്തിൽ നിന്ന് പുറത്ത് കടക്കാൻ തയ്യറായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. സംഭവത്തിൽ എയ൪ഇന്ത്യക്ക് വീഴ്ച പറ്റിയതായാണ് പ്രഥമിക റിപ്പോ൪ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.