കൊച്ചി മെട്രോ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൊച്ചി മെട്രോ ശ്രീധരന്റെമേൽനോട്ടത്തിൽ മൂന്നു വ൪ഷം കൊണ്ട് സമയബന്ധിതമായി പൂ൪ത്തിയാക്കുമെന്ന് ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംയുക്തമായി മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. ഡി.എം.ആ൪.സിക്കു തന്നെ കരാ൪ എന്ന കാര്യത്തിൽ ഒരു ത൪ക്കവുമില്ല. ദൽഹിക്കു പുറത്ത് ഏറ്റെടുക്കുന്ന പ്രവൃത്തികൾ ഡി.എം.ആ൪.സി ഡയറക്ട൪ ബോ൪ഡിൻെറ അറിവോടെ മാത്രമെ ആകാവൂ എന്നതാണ് ചെറിയ ആശയക്കുഴപ്പം ഉണ്ടാക്കിയത്. എന്നാൽ, അതിനും എട്ടോ ഒമ്പതോ മാസങ്ങൾക്കു മുമ്പു തന്നെ കൊച്ചി മെട്രോയുടെ പ്രവൃത്തികൾക്ക് ഡി.എം.ആ൪.സി തുടക്കമിട്ടു കഴിഞ്ഞിരുന്നു. എഞ്ചിനീയ൪മാരെ അടക്കം റിക്രൂട്ട് ചെയ്തു. സ൪ക്കാ൪ എടുത്ത തീരുമാനത്തിൽ നിന്ന് പിറകോട്ട് പോവുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോ നാലു വ൪ഷം കൊണ്ട് പൂ൪ത്തിയാക്കാമെന്നായിരുന്നു ശ്രീധരൻ പറഞ്ഞത്. എന്നാൽ, മൂന്നു വ൪ഷത്തിനകം തന്നെ പദ്ധതി മുഴുമിപ്പിക്കണമെന്ന് താൻ ശ്രീധരനോട് ആവശ്യപ്പെട്ടു. അദ്ദേഹം അത് ഉറപ്പു നൽകുകയും ചെയ്തു. കൊച്ചി മെട്രോ മാത്രമല്ല തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മോണോ റെയിലിന്റെമേൽനോട്ടംകൂടി ശ്രീധരനെ ഏൽപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻെറ ഉറപ്പിലാണ് സ൪ക്കാറിന്റെപ്രതീക്ഷ. സമയബന്ധിതമായി പ്രവൃത്തി പൂ൪ത്തികരിക്കാൻ ഏറ്റവും പറ്റിയ ഏജൻസി ഡി.എം.ആ൪.സി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. സ൪ക്കാറുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലന്നെ് ഇ. ശ്രീധരനും അറിയിച്ചു. എല്ലാം തമ്മിൽ സംസാരിച്ച് ഒരുമിച്ചാണ് മുന്നോട്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.