വികസനത്തിന്‍െറ പേരില്‍ ദുരിതത്തിലാക്കുന്ന പദ്ധതികള്‍ അപ്രായോഗികം-കണ്‍വെന്‍ഷന്‍
text_fieldsകോഴിക്കോട്: നിലവിലുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താതെ വികസനത്തിൻെറ പേരിൽ നിരവധി ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതികൾ അപ്രായോഗികമാണെന്ന് കെ. ദാസൻ എം.എൽ.എ അഭിപ്രായപ്പെട്ടു.
അതിവേഗ റെയിൽ പാതക്കെതിരെ ജില്ലാ പ്രതിരോധ സമിതി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. അതിവേഗ റെയിൽ പാത മൂലം കേരളത്തിൻെറ ഘടനതന്നെ മാറും.
നിരവധി ആളുകളുടെ ആവാസവ്യവസ്ഥയും ഇല്ലാതാകും. ഭൂ വിസ്തൃതി ഏറെയുള്ള സംസ്ഥാനങ്ങൾപോലും മടിച്ചുനിൽക്കുമ്പോൾ ജനസാന്ദ്രത ഏറെയുള്ള, ഭൂവിസ്തൃതി കുറഞ്ഞ കേരളം പാതക്കായി ശ്രമിക്കുന്നത് അപകടകരമാണ്. ജനങ്ങളെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിച്ച് വികസന പദ്ധതിയെന്ന പേരിൽ നടപ്പാക്കുന്ന നി൪ദിഷ്ട റെയിൽപാത ജനവിരുദ്ധവും കേരളത്തെ ഇല്ലാതാക്കുന്നതുമാണെന്ന് ഗ്രോ വാസു അഭിപ്രായപ്പെട്ടു. ഭരണകൂടം ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നതിനെതിരെ ജനകീയ സമരങ്ങൾ ഉയ൪ന്നുവരണം.
പദ്ധതി പൂ൪ണമായി ഉപേക്ഷിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വി. പ്രവീൺകുമാ൪ അധ്യക്ഷത വഹിച്ചു.
എം. ആലിക്കോയ (എൻ.സി.പി സംസ്ഥാന സെക്രട്ടറി), കെ. സേതുമാധവൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി), ശിഹാബുദ്ദീൻ ഇബ്നു ഹംസ (സോളിഡാരിറ്റി ജില്ലാ സെക്രട്ടറി), കവിത മനോജ് (കക്കോടി പഞ്ചായത്ത് പ്രസിഡൻറ്), കെ.ടി. പ്രമീള (തലക്കുളത്തൂ൪ പഞ്ചായത്ത് പ്രസിഡൻറ്), കോയ മൊയ്തീൻ (കൗൺസില൪) എന്നിവ൪ സംസാരിച്ചു.
എ. ബിജുനാഥ് പ്രമേയം അവതരിപ്പിച്ചു.
എം.ടി. പ്രസാദ് സ്വാഗതവും എം.പി. സുരേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.