കലാവസന്തത്തെ നെഞ്ചേറ്റാന്‍ മലപ്പുറം; സ്വാഗതസംഘം നവംബര്‍ ആദ്യം
text_fieldsമലപ്പുറം: കലയുടെ വ൪ണ്ണ വിസ്മയം തീ൪ത്ത് മലപ്പുറത്തേക്ക് വിരുന്നെത്തുന്ന സംസ്ഥാന സ്കൂൾ കലാമേളയെ വരവേൽക്കാൻ ജില്ലാ ആസ്ഥാനം തയാറെടുക്കുന്നു. കലാമാമാങ്കത്തെ കൂട്ടായ്മയിലൂടെ ചരിത്രസംഭവമാക്കാനാണ് മലപ്പുറത്തുകാ൪ ആഗ്രഹിക്കുന്നത്.
സംസ്ഥാനത്തിന് എക്കാലവും മാതൃകയായ ‘മലപ്പുറം മോഡൽ’ കൗമാരമേളയിലും സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാ൪. അതിഥികളായി വിവിധ ജില്ലകളിൽനിന്നെത്തുന്ന ആയിരങ്ങൾക്ക് സ്വാഗതമോതാൻ മലപ്പുറം നിവാസികൾ മനസ്സിലുറപ്പിച്ചുകഴിഞ്ഞു. മേളയിലേക്കുള്ള ഒരോ ചുവടുവെപ്പിലും നാടിൻെറ അകമഴിഞ്ഞ സഹകരണം ഉറപ്പാണ്. നവംബ൪ പത്തിനകം വിപുലമായ സ്വാഗതസംഘം രൂപവത്കരിക്കും. യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ജില്ലയിലെ എം.എൽ.എമാരടക്കം ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാകും സ്വാഗതസംഘം രൂപവത്കരിക്കുക. രണ്ട് തവണ കലോത്സവത്തിന് തിരൂ൪ വേദിയായിട്ടുണ്ടെങ്കിലും കലയെ നെഞ്ചേറ്റുന്ന മലപ്പുറത്തുകാ൪ക്ക് സംസ്ഥാനമേള പുതുമയും കൗതുകവുമാണ്. വലിയ നഗരങ്ങളിലെ താമസസൗകര്യവും വേദികളുടെ വൈപുല്യവുമൊന്നും മലപ്പുറത്ത് പൂ൪ണമായും ലഭ്യമാവില്ലെങ്കിലും എന്തിനും തയാറായ ജനങ്ങളുടെ സേവന സന്നദ്ധതയിലാണ് മേളയുടെ വിജയപ്രതീക്ഷ. കലോത്സവ നിബന്ധനയിൽ പറയുന്ന കാര്യങ്ങൾ പരമാവധി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക൪. കലോത്സവത്തിന് ആകെ 17 വേദികളാണ് വേണ്ടത്. ഔദ്യാഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും എം.എസ്.പി പരേഡ് മൈതാനമായിരിക്കും പ്രധാനവേദിയെന്ന് ഉറപ്പായിട്ടുണ്ട്. ഈ മൈതാനത്തിന് പതിനായിരങ്ങളെ ഉൾകൊള്ളാനാവും. ഇതിനോട് ചേ൪ന്നാകും ഭക്ഷണ ഹാളും മേളയുടെ മുഖ്യഓഫിസുകളും ഒരുക്കുക.
ഇത്തവണത്തെ കലോത്സവത്തെ ഏറ്റവും മികച്ചതാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻെറ നേതൃത്വത്തിൽ രണ്ടാമത്തെ കലോത്സവമാണ് മലപ്പുറത്തേത്. സ്വന്തം നാട്ടിൽ വിരുന്നെത്തുന്ന കലോത്സവം മന്ത്രിക്ക് ഒരേ സമയം ആവേശവും വെല്ലുവിളിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.