മണ്ണെണ്ണയില്ല; മത്സ്യബന്ധനമേഖല പ്രതിസന്ധിയില്‍
text_fieldsപൂന്തുറ: മണ്ണെണ്ണ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ മത്സ്യബന്ധനമേഖല പ്രതിസന്ധിയിലേക്ക്. അഞ്ച് വ൪ഷം മുമ്പ് കേരളത്തിന് 23,146 കി.ലിറ്റ൪ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. പിന്നീട് പടിപടിയായി 10,016 കി. ലിറ്ററാക്കി. ശക്തമായ പ്രക്ഷോഭത്തിനൊടുവിൽ 5000 ലിറ്റ൪ പുന$സ്ഥാപിച്ചെങ്കിലും ഇത് സംസ്ഥാനത്തിൻെറ ആവശ്യങ്ങൾക്ക് തികയുന്നില്ല.
കേരളത്തിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് കേന്ദ്രം പ്രത്യേകം മണ്ണെണ്ണ നൽകുന്നില്ല. നിലവിൽ ലഭിക്കുന്ന മണ്ണെണ്ണയിൽ നിന്ന് ഒരു വിഹിതം സിവിൽ സപൈ്ളസ് കോ൪പറേഷൻ മത്സ്യത്തൊഴിലാളികൾക്ക് നീക്കി വെക്കുകയാണ് ചെയ്യുന്നത്. വെട്ടിക്കുറച്ച വിഹിതം പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സ൪ക്കാ൪ കേന്ദ്രത്തിന് കത്തയച്ചെങ്കിലും പുന$സ്ഥാപിക്കില്ലെന്നും വിപണിയിലെ വിലയ്ക്ക് മണ്ണെണ്ണ നൽകാമെന്നുമുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
തമിഴ്നാട് സ൪ക്കാ൪ മത്സ്യബന്ധനയാനങ്ങൾക്ക് 20 രൂപ സബ്സിഡിക്ക് മണ്ണെണ്ണ നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ഇതില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 17,336 ഔ്ബോ൪ഡ് എൻജിനുകളാണ് സംസ്ഥാനത്ത് മത്സ്യബന്ധനത്തിനുപയോഗിക്കുന്നത്. ഈ എൻജിനുകളുടെ ഇന്ധനം മണ്ണെണ്ണയാണ്.ഒരു ഔ്ബോ൪ഡ് എൻജിൻ യൂനിറ്റിന് 1984ൽ 600 ലിറ്റ൪ മണ്ണെണ്ണയാണ് സ൪ക്കാ൪ റേഷനായി നൽകിയത്. 96ൽ ഇത് 425 ലിറ്ററാക്കി. 2007 മുതൽ 25 കുതിരശക്തിയുള്ള എൻജിന് 179 ലിറ്ററും 9.9 കുതിരശക്തിയുള്ള എൻജിന് 129 ലിറ്ററുമാണ് വിതരണംചെയ്യുന്നത്. അ൪ഹരായ യൂനിറ്റുകളെ കണ്ടെത്താൻ ഫിഷറീസ് ഡിപ്പാ൪ട്ടുമെൻറ് ഇടയ്ക്കിടെ പരിശോധിക്കാറുണ്ടെങ്കിലും 2008ന് ശേഷം ഇതുവരെ പരിശോധന നടത്തിയിട്ടില്ല. 2008 ലെ പരിശോധനയനുസരിച്ച് 17,336 യൂനിറ്റുകളുണ്ടെന്നാണ് കണ്ടെത്തിയത്.
എന്നാൽ ഇത്രയും യൂനിറ്റുകൾക്കായി സിവിൽ സപൈ്ളസ് കോ൪പറഷേൻ റേഷൻ നിരക്കിൽ വിതരണം ചെയ്യുന്നത് 2532 കിലോ ലിറ്റ൪ മാത്രമാണ്. കേരളത്തിലെ യാനങ്ങൾക്ക് പ്രതിമാസം 19,393 കിലോ ലിറ്റ൪ മണ്ണെണ്ണ ആവശ്യമാണ്. ഈ മണ്ണെണ്ണ കൊണ്ട് അഞ്ച് ദിവസം മാത്രമേ മത്സ്യബന്ധനത്തിന് കഴിയൂ.
ബാക്കിയുള്ളവക്ക് മത്സ്യത്തൊഴിലാളികൾ ലിറ്ററിന് 100 രൂപക്ക് മുകളിൽ നൽകി കരിഞ്ചന്തയെ ആശ്രയിക്കണം. മണ്ണെണ്ണ വില 57 രൂപയാക്കി സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്ന പദ്ധതിയും മത്സ്യമേഖലയെ പ്രതികൂലമായാണ് ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.