വിഷു സമ്മാനമായ എല്‍.സി.ഡി വേണ്ടെന്ന് വി.എസ്; സമ്മാനമാകാമെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: ഭരണ-പ്രതിപക്ഷ എം.എൽ.എമാ൪ക്ക് വിഷുസമ്മാനമായി കൃഷി വകുപ്പ് നൽകിയ എൽ.സി.ഡി ടി.വി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞു. സമ്മാനം സ്നേഹപൂ൪വം നിരസിക്കുകയാണെന്നും തിരിച്ചു നൽകുമെന്നും വി.എസ് വ്യക്തമാക്കി.
അതേസമയം, കൃഷി വകുപ്പ് വിഷു സമ്മാനങ്ങൾ നൽകിയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇടതു സ൪ക്കാറിന്റെ കാലത്തും ഇത്തരം സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നും കോടിയേരി പ്രതികരിച്ചു.
സംസ്ഥാനം കൊടും വരൾച്ച നേരിടുന്ന സാഹചര്യത്തിൽ 141 എം.എൽ.എ മാ൪ക്കും എൽ.സി.ഡി ടി.വി വിഷു സമ്മാനമായി നൽകിയ കൃഷി വകുപ്പിൻെറ നടപടി വിവാദമായിരുന്നു. ഇതത്തേുട൪ന്നാണ് വി.എസ് വിഷു സമ്മാനം തിരിച്ചു നൽകുന്നത്. 21 ലക്ഷം രൂപയാണ് എൽ.സി.ഡി ടി.വിക്കായി കൃഷിവകുപ്പ് ചെലവഴിച്ചത്. എൽ.സി.ഡി ടിവി ക്കു പുറമെ കൃഷി വകുപ്പ് പുറത്തിറക്കിയ പുതിയ ഉൽപന്നമായ നീരയും കൈനീട്ടമായി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.