സ്കൂള്‍ ബോംബ് വെച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ട കൗമാരക്കാരന്‍ യു.എസില്‍ അറസ്റ്റില്‍
text_fieldsപോ൪ട്ട്ലൻഡ്: പഠിച്ച വിദ്യാലയം ബോംബുവെച്ച് തക൪ക്കാൻ പദ്ധതിയിട്ട സംഭവത്തിൽ അമേരിക്കയിൽ കൗമാരക്കാരൻ അറസ്റ്റിലായി. 17കാരനായ ഗ്രാൻറ് ആകോ൪ഡിനെയാണ് അറസ്റ്റ്ചെയ്തത്. ഇയാളെ കൗമാരക്കാരുടെ ജയിലിലേക്കയച്ചു. ഓറിഗണിലെ വെസ്റ്റ് ആൽബനി ഹൈസ്കൂൾ ആക്രമിക്കാനാണ് ആകോ൪ഡ് ആസൂത്രണം ചെയ്തത്. 1999ൽ കോളറാഡോയിലെ കൊളംബൈൻ ഹൈസ്കൂളിൽ നടന്ന വെടിവെപ്പിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ആകോ൪ഡിന് ബോംബ് ആക്രമണം എന്ന ആശയം ജനിച്ചതെന്ന് ബെൻറൺ പ്രവിശ്യാ ജില്ലാ അറ്റോ൪ണി ജോൺ ഹാരോൾഡ്സൺ അറിയിച്ചു. ഇയാളുടെ മുറിയിൽ ആറുബോംബുകളും സ്ഫോടനം നടത്തുന്നതിനായി തയാറാക്കിയ രേഖകളും പോലീസ് കണ്ടെടുത്തു.
ഇതിൽ സ്ഫോടനം നടത്താൻ കൃത്യമായി തീയതി കണക്കാക്കിയതായി പൊലീസ് പറയുന്നു. സ്ഫോടനത്തിലൂടെ പ്രത്യേക ആളെയോ സംഘത്തെയോ ആകോ൪ഡ് ലക്ഷ്യമിട്ടിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.