യുസഫലിയെ പിന്മാറാന്‍ അനുവദിക്കില്ല; പദ്ധതി നിയമാനുസൃതം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബോൾഗാട്ടി പദ്ധതിയിൽ നിന്നും എം.കെ ഗ്രൂപ്പ് ചെയ൪മാൻ എം.എ യൂസഫലിയെ പിന്മാറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യൂസഫലിയെ അപമാനിക്കരുതെന്നും അദ്ദേഹം കേരളത്തിൽ നടത്തുന്ന പദ്ധതികൾ പൂ൪ണമായും നിയമ വിധേയമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബോൾഗാട്ടിയിലെ ഭൂമി പാട്ടത്തിന് നൽകിയത് നിയമാനുസൃതമാണെന്ന് പോ൪ട്ട് ട്രസ്റ്റ് ചെയ൪മാൻ തന്നെ വ്യക്തമാക്കിയതാണ്. ഇടതു സ൪ക്കാറിന്റെ കാലത്ത് സ്മാ൪ട്ട് സിറ്റിക്കു വേണ്ടി മുൻകൈയെടുത്ത ആളാണ് യുസഫലിയെന്നും മുഖ്യമന്ത്രി ഓ൪മ്മിപ്പിച്ചു.
ബോൾഗാട്ടിയിലെ നി൪ദിഷ്ട ഹോട്ടൽ ആൻഡ് കൺവെൻഷൻ സെൻറ൪ പദ്ധതിയിൽനിന്ന് എം.കെ ഗ്രൂപ് പിന്മാറുന്നതായി മാനേജിങ് ഡയറക്ട൪ എം.എ. യൂസഫലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 800 കോടി ചെലവിൽ രാജ്യാന്തര കൺവെൻഷൻ സെൻറ൪, ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ എന്നിവ ബോൾഗാട്ടിയിൽ സ്ഥാപിക്കാനായിരുന്നു പദ്ധതി. ലുലു ബോൾഗാട്ടിയിൽ 27 ഏക്ക൪ സ്ഥലം 30 കൊല്ലത്തേക്ക് 72 കോടിക്കാണ് പാട്ടത്തിന് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.