സൗരോര്‍ജ പ്ലാന്റ് തട്ടിപ്പു കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം
text_fieldsതിരുവനന്തപുരം: സൗരോ൪ജ പ്ലാന്റുകളും വിൻഡ്മിൽ ഫാമുകളും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ കേസിൽ അറസ്റ്റിലായ യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ആരോപണം. കേസിൽ അറസ്റ്റിലായ സരിത എസ്. നായ൪ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പനെ മൊബൈൽ ഫോണിലും ക്ളിഫ് ഹൗസിലെ ഫോണിലേക്കും നിരന്തരം വിളിക്കാറുണ്ടായിരുന്നെന്ന് ഇ.പി ജയരാജൻ നിയമസഭയിൽ ആരോപിച്ചു. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും സരിത മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചതായി ജയരാജൻ പറഞ്ഞു.
സരിത എസ്. നായരുമായുള്ള ബന്ധം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്തത്തെിയിരുന്നു. സരിതയുമായി മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടുവെന്നും 70 തവണ മുഖ്യമന്ത്രിയുടെ ഫോണിലേക്കും തിരിച്ചു വിളിച്ചുവെന്നും വി.എസ് ആരോപിച്ചു.
സ്റ്റാഫ് അംഗത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാവില്ല. ആശാന് പിഴച്ചാൽ പിന്നെ ശിഷ്യൻെറ കാര്യം പറയേണ്ടതില്ളെന്നും ആരോപണം സുതാര്യമായി ഒതുക്കിത്തീ൪ക്കാൻ അനുവദിക്കില്ളെന്നും വി.എസ് കൂട്ടിച്ചേ൪ത്തു.
എന്നാൽ, തന്‍്റെ ഓഫീസ് ദുരുപയോഗം ചെയ്താകാനാണ് സാധ്യതയെന്നും അതെകുറിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. തന്‍്റേത് തുറന്ന സമീപനമാണ്. ചില൪ ഓഫീസ് ദുരുപയോഗം ചെയ്തിരിക്കാം. ഓഫീസിനെതിരെയും അന്വേഷണം നടത്തുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
സൗരോ൪ജ പ്ലാൻറുകളും തമിഴ്നാട്ടിൽ വിൻഡ്മിൽ ഫാമുകളും വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സരിത എസ്. നായരെ കഴിഞ്ഞാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ സജ്ജാദ് എന്നയാളിൽ നിന്നും 40 ലക്ഷം രൂപ തട്ടിയ കേസിലാണ് സരിതയെ അറസ്റ്റ് ചെയ്തത്. കൂടാതെ, കോഴിക്കോട് സ്വദേശി അബ്ദുൽ മജീദിൽ നിന്നും 47.70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസും സരിതക്കെതിരെയുണ്ട്. ഈ കേസിൽ സരിതക്കൊപ്പം ഭ൪ത്താവ് ആ൪.ബി. നായ൪ എന്ന ബിജു രാധാകൃഷ്ണനും പ്രതിയാണ്.
2004ൽ തിരുവനന്തപുരം കവടിയാറിൽ ക്രെഡിറ്റ് ഇന്ത്യ എന്ന സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയതിന് സരിതയും ഭ൪ത്താവും 2009ൽ പിടിയിലായിരുന്നു. ആറുമാസത്തെ ജയിൽ ശിക്ഷക്കുശേഷം ജാമ്യത്തിലിറങ്ങി 2011ൽ ചിറ്റൂ൪ റോഡിൽ ആ൪.ബി. നായ൪-ലക്ഷ്മി നായ൪ എന്നീ പേരുകളിൽ ‘ടീം സോളാ൪ റിന്യൂവബ്ൾ എന൪ജി സൊലൂഷൻസ്’ ആരംഭിച്ചു. ഇവിടെ നിന്നാണ് സജ്ജാദ് എന്നയാളിൽ നിന്നും 40 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.