ചലചിത്ര നടന്‍ അഗസ്റ്റിന്‍െറ മൃതദേഹം സംസ്ക്കരിച്ചു
text_fieldsകോഴിക്കോട്: വ്യാഴാഴ്ച രാവിലെ അന്തരിച്ച ചലച്ചിത്ര നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍െറ (57) മൃതദേഹം സംസ്ക്കരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് മരണം.
വെള്ളിയാഴ്ച ഉച്ചക്ക് പാറോപ്പടി സെന്‍റ് ആന്‍റണീസ് ഫൊറോനാ ദേവാലയത്തില്‍ അന്ത്യകര്‍മങ്ങള്‍ക്കുശേഷം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ വൈകുന്നേരം അഞ്ചു മണിയോടെ സംസ്ക്കാരം നടന്നു.
മകളും ചലച്ചിത്ര നടിയുമായ ആന്‍ അഗസ്റ്റിന്‍, സംവിധായകരായ രഞ്ജിത്ത്, വി.എം. വിനു തുടങ്ങിയവര്‍ മരണസമയത്ത് സമീപത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി പ്രമുഖര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലത്തെി.
12 മണിയോടെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചക്ക് ഒന്നരയോടെ മൃതദേഹം എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് എ.ആര്‍ ക്യാമ്പ് റോഡിലെ 'ബത്ലഹേം' വീട്ടിലേക്ക് കൊണ്ടുവന്നു.
കോടഞ്ചരേി കുന്നുംപുറത്ത് പരേതരായ മാത്യുവിന്‍െറയും റോസിയുടെയും മൂത്തമകനാണ്. ഭാര്യ: നിലമ്പൂര്‍ ചെങ്ങളം തകടിയില്‍ ഹാന്‍സി. മക്കള്‍: ജിത്തു, ആന്‍ അഗസ്റ്റിന്‍. മരുമകന്‍: കാംബെല്‍.
ചലചിത്ര നടന്‍ അഗസ്റ്റിന്‍െറ മൃതദേഹം സംസ്ക്കരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.