കുടുംബശ്രീയുടെ പുതിയ ദൗത്യം മനുഷ്യക്കടത്തിനെതിരെ
text_fieldsകൊച്ചി: മനുഷ്യക്കടത്ത് തടയാൻ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സ്ത്രീശക്തി പ്രസ്ഥാനമായ കുടുംബശ്രീ മുന്നിട്ടിറങ്ങുന്നു. ഈമാസം 15ഓടെ ഇതിന് പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ അധികൃത൪. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻെറ കീഴിലെ നാഷനൽ റൂറൽ ലൈവ്ലി ഹുഡ്സ് മിഷൻ വഴി ലഭിക്കുന്ന രണ്ടര കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കുക. ഇതിൻെറ ഭാഗമായി പാലക്കാട്ട് ചിറ്റൂരിലും വയനാട്ടിൽ മാനന്തവാടിയിലും ഇടുക്കിയിൽ ദേവികുളത്തും മനുഷ്യക്കടത്ത് തടയാനും രക്ഷപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാനും പൊതു സമൂഹത്തിൽ ബോധവത്കരണം നടത്താനും കേന്ദ്രങ്ങൾ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളിൽ കൗൺസല൪മാരും സെക്യൂരിറ്റി ഓഫിസ൪മാരുമടക്കം പത്തുവീതം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. സെക്സ് റാക്കറ്റുകളുടെ പ്രവ൪ത്തനം നിരീക്ഷിക്കാനും പ്രതിരോധിക്കാനും നടപടി സ്വീകരിക്കും. മനുഷ്യക്കടത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഉൾപ്പെടുത്തി റിസോഴ്സ് സംഘങ്ങൾ രൂപവത്കരിക്കും. ദേശീയ വനിത കമീഷൻ, യു.എൻ വിമൻ എന്നിവയുടെ സഹകരണത്തോടെയാണ് മനുഷ്യക്കടത്തിന് ഏറ്റവും സാധ്യത കൂടുതലുള്ള ജില്ലകളെ കണ്ടത്തെിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ കുടുംബശ്രീകളെ ഉപയോഗിച്ച് കൂടുതൽ സാധ്യതാപഠനങ്ങൾ ഒരുക്കും.
സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി-വ൪ഗ വിഭാഗത്തിലെ ആളുകളുടെ എണ്ണം, വിദേശത്തേക്ക് കുടിയേറ്റം നടത്തിയവ൪ തുടങ്ങിയ അടിസ്ഥാന അളവുകോലുകൾ ഉപയോഗിച്ച് വിവരശേഖരണം നടത്തും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികളും പുനരധിവാസ സൗകര്യങ്ങളും ഒരുക്കുക. പ്രതിരോധ നടപടികളുടെ ഭാഗമായി ബോധവത്കരരണ പരിപാടികൾ സംഘടിപ്പിക്കും. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകൾക്കും കുട്ടികൾക്കും ഷോ൪ട്ട് സ്റ്റേ ഹോമുകൾ സ്ഥാപിക്കുമെന്ന് കുടുംബശ്രീയുടെ ചീഫ് ഓപറേറ്റിങ് ഓഫിസ൪ മഞ്ജുള ‘മാധ്യമ’ത്തോട് പറഞ്ഞു. ഭാവിയിൽ എല്ലാ പഞ്ചായത്തുകളിലും മുതി൪ന്ന പൗരന്മാരും സ്ത്രീകളും താമസിക്കുന്ന വീടുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ടത്തെി വനിതകൾക്കും കുട്ടികൾക്കുമുള്ള പുനരധിവാസ കേന്ദ്രങ്ങളാക്കി മാറ്റും. ലൈംഗികചൂഷണം, നി൪ബന്ധിത തൊഴിൽ, പ്രത്യുൽപാദനപരമായ അടിമത്തം, ശരീരാവയവങ്ങൾ അപഹരിച്ച് വിൽക്കൽ എന്നിവയാണ് നിയമവിരുദ്ധമായ ഈ മനുഷ്യവ്യാപാരത്തിൻെറ പരിണിതഫലമെന്നും കുടുംബശ്രീ വ്യക്തമാക്കുന്നു. നി൪ഭയ, സ്ത്രീപദവി സ്വയം പഠനപ്രക്രിയ എന്നിവയുടെ പ്രവ൪ത്തന പശ്ചാത്തലത്തിലാണ് കുടുംബശ്രീ മിഷൻ പദ്ധതികൾ നടപ്പാക്കുക.
ഹെൽപ് ലൈൻ , തൊഴിൽ കാ൪ഡ്, ആദിവാസി മേഖലകളായ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ കുടുംബശ്രീ മിഷൻെറ മേൽനോട്ടത്തിൽ കൂടുതൽ കുടുംബശ്രീ യൂനിറ്റുകൾ, സി.ഡി.എസുകളിലും ഏകദിന സെമിനാ൪ തുടങ്ങിയ നി൪ദേശങ്ങൾ പരിഗണിക്കാനും പരമാവധി നടപ്പിൽവരുത്താനുമാണ് കുടുംബശ്രീയുടെ ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.