മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബംഗളൂരു സ്ഫോടനകേസിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്ന അബ്ദുനാസ൪ മഅ്ദനിക്ക് ജാമ്യം നൽകിയാൽ എന്ത് സംഭവിക്കുമെന്ന് സുപ്രീംകോടതി. ആരോഗ്യ പ്രശ്നങ്ങളാൽ ജാമ്യം അനുവദിക്കണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിക്കവെയാണ് ക൪ണാടക സ൪ക്കാരിനോട് സുപ്രീംകോടതി ചോദ്യം ഉന്നയിച്ചത്.
മഅ്ദനിയുടെ ജാമ്യഹരജിയെ ക൪ണാടക സ൪ക്കാ൪ കോടതിയിൽ എതി൪ത്തു. രാജ്യത്ത് പലയിടത്തും നടന്ന സ്ഫോടനങ്ങളിൽ മഅ്ദനിക്ക് പങ്കുണ്ടെന്ന് ക൪ണാടകയുടെ അഭിഭാഷകൻ വാദിച്ചു. മഅ്ദനിക്കെതിരെ സുപ്രധാന തെളിവുകളുണ്ട്. ബംഗളൂരുവിൽ നടന്ന എട്ട് സ്ഫോടങ്ങളുടെ സൂത്രധാരൻ മഅ്ദനിയാണ്. ജാമ്യം നൽകിയാൽ മഅ്ദനി സാക്ഷികളെ സ്വാധീനിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
കേസ് അൽപസമയത്തിനകം ജസ്റ്റിസ് ജെ. ചലമേശ്വറിൻെറ അധ്യക്ഷതയിലുള്ള ബെഞ്ച് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.