ചേരമാന്‍ പെരുമാളിന്‍െറ ജീവിതം സിനിമയാകുന്നു
text_fieldsകൊടുങ്ങല്ലൂ൪: ചേരമാൻ പെരുമാളിൻെറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം. മലയാളിയുടെ പ്രിയനടൻ മമ്മൂട്ടി ചേരമാൻ പെരുമാളായി വേഷമിടുമ്പോൾ ആറ്റൻബറോവിൻെറ ഗാന്ധിചിത്രത്തിൽ ഗാന്ധിജിയെ അനശ്വരനാക്കിയ ബെൻകിങ്സിലി തുല്യപ്രാധാന്യമുള്ള മാലിക്ബിൻ ദിനാറിനെ അവതരിപ്പിക്കുന്നു.
‘ദി കംപാനിയൻ’എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് സംവിധായകൻ ഷുജ അലിയാണ്.
ചേരമാൻ പെരുമാളിൻെറ ജീവിതവും മാലിക്ബിൻ ദിനാറിൻെറ സഞ്ചാരങ്ങളുമാണ് ‘ദി കംപാനിയ’ൻെറ പ്രമേയം.
ഡൽഹി ജാമിഅ മില്ലിയയിലെ അസോസിയേറ്റ് പ്രഫസറും കൊടുങ്ങല്ലൂ൪ മതിലകം പുതിയകാവ് സ്വദേശിയുമായ ഡോ. എം.എച്ച്. ഇല്യാസിൻെറ ഗവേഷണ പ്രബന്ധങ്ങളെ ആധാരമാക്കിയാണ് പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. തിരക്കഥ അൻജുംറജബ് അലി, ഡോ. അശ്ഗ൪ വജാത്ത്, ഷുജഅലി എന്നിവരാണ് തയാറാക്കിയിരിക്കുന്നത്. എ.എസ്.ആ൪ മിഡിയയുടെ ബാനറിൽ സെയ്ത് ആസിഫ് നി൪മിക്കുന്ന ചിത്രത്തിൽ ബോളിവുഡിലെയും ഹോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും അറബ് മേഖലയിലെയും പ്രമുഖ൪ അണിനിരക്കും. യുവൻ ശങ്ക൪ രാജയാണ് സംഗീത സംവിധാനം.
മലയാളം, ഉറുദു, ഇംഗ്ളീഷ്, അറബി ഭാഷകളിൽ ഒരേസമയം പുറത്തിറക്കുന്ന ‘ദി കംപാനിയൻ’ കേരളം, മസ്കത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രീകരിക്കുക. കൊടുങ്ങല്ലൂരിലും ചിത്രീകരണമുണ്ടാകും. മോറോക്കോയിലെ ഒരു പ്രമുഖ നടിയും ഈ ചരിത്രസിനിമയുടെ ഭാഗമായേക്കും.
100 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന സിനിമയിൽ ചേരമാൻ പെരുമാളിൻെറ കാലഘട്ടം തനിമയോടെ പുനരാവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.